1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2015

ജോര്‍ജ് തോമസ്

പത്രധര്‍മ്മം സത്യത്തിന്റെ പാതയില്‍ നേരായി നടത്തുന്നവരാണ് യഥാര്‍ത്ഥ പത്രധര്‍മ്മം നിറവേറ്റുന്നവരെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. സമൂഹത്തില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കലല്ല യഥാര്‍ത്ഥ പത്രധര്‍മ്മമെന്നും ഓസ്‌ട്രേലിയയില്‍ പ്രസിദ്ധീകരിക്കുന്ന ഒഐസിസി ന്യൂസിന്റെ അഞ്ചാം വാര്‍ഷിക ചടങ്ങുകള്‍ കെപിസിസി ഓഫീസില്‍ നിര്‍വഹിച്ചുകൊണ്ട് സുധീരന്‍ പറഞ്ഞു.

പല സങ്കീര്‍ണമായ പ്രശ്‌നങ്ങളിലും നിലപാടുകളില്‍ വ്യത്യസ്തത പുലര്‍ത്തുകയും സത്യത്തെ വളച്ചൊടിക്കുകയും ചെയ്യുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു രാജ്യത്ത് മലയാളത്തിന്റെ തനിമയില്‍ പത്രം അച്ചടിച്ച് വിതരണം നടത്തുക പ്രയാസമാണെന്നും ഒഐസിസി ന്യൂസിന്റെ പ്രവര്‍ത്തനവും വാര്‍ത്തകളുടെ പ്രസക്തിയുമാണ് അതിനെ അഞ്ച് വര്‍ഷവും നിലനിര്‍ത്തിയതെന്നും സുധീരന്‍ പറഞ്ഞു. വാര്‍ത്തകളില്‍ വിരോധം അടിച്ചേല്‍പ്പിക്കാതെ നേരിന്റെ പാത ഇനിയും പിന്തുടരാന്‍ ഒഐസിസി ന്യൂസെന്ന ഈ സൗത്തിന്ത്യന്‍ പത്രത്തിനാകട്ടെയെന്നും സുധീരന്‍ ആശംസിച്ചു.

ന്യൂസിന്റെ അഞ്ചാം വാര്‍ഷികാഘോഷം ഡിസംബറില്‍ ഓസ്‌ട്രേലിയയില്‍ നടത്തപ്പെടുമെന്നും പ്രശസ്ത സാഹിത്യകാരന്‍മാരും പൊതുപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കുമെന്നും ചീഫ് എഡിറ്റര്‍ ജോസ് എം ജോര്‍ജ് ചടങ്ങില്‍ പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ ഏബ്രഹാം, തമ്പാനൂര്‍ രവി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.