ഒളിംപിക്സിലെ ഡബിള്‍സ് മത്സരങ്ങള്‍ കടുത്തതായിരിക്കുമെന്ന് ടെന്നീസ് താരം മഹേഷ് ഭൂപതി. ലോകോത്തര താരങ്ങളാണ് ഒളിംപിക്സില്‍ പങ്കെടുക്കുന്നത്. ഒന്നാം റൗണ്ട് കടക്കുകയാണ് ആദ്യ ലക്ഷ്യമെന്നും അതിന് ശേഷമേ മെഡലിനെക്കുറിച്ച് ചിന്തിക്കുന്നുള്ളുവെന്നും ഭൂപതി പറഞ്ഞു.
ഒളിംപിക്സ് ടെന്നീസ് ടീമിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ തന്റെ പ്രകടനത്തെ ഒരു തരത്തിലും ബാധിക്കില്ല. ഒൡപിക് ടെന്നീസിലാണ് എല്ലാ ശ്രദ്ധയും. മത്സരത്തില്‍ പങ്കെടുക്കാന്‍ മാനസികമായി ഒരുങ്ങിയതായും ഭൂപതി പറഞ്ഞു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല