1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2021

സ്വന്തം ലേഖകൻ: 72 മണിക്കൂറിനിടെ ഒമാനില്‍ 3,139 പേർക്ക് കോവിഡ് സ്ഥിരീകരച്ചു. ആകെ കോവിഡ് കേസുകള്‍ 163,157 ആയി ഉയര്‍ന്നു. 31 രോഗികള്‍ കൂടി മരണപ്പെട്ടതോടെ മരണ സംഖ്യ 1712 ആയി. മൂന്നു ദിവസത്തിനിടെ 2038 പേര്‍ രോഗമുക്തി നേടി. ഇതിനോടകം കോവിഡ് ഭേദമായവരുടെ എണ്ണം 146,677 ആയി ഉയര്‍ന്നു. എന്നാല്‍, കോവിഡ് മുക്തി നിരക്ക് 90 ശതമാനമായി കുറഞ്ഞു.

24 മണിക്കൂറിനിടെ 97 കോവിഡ് രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 590 രോഗികള്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. ഇതില്‍ 186 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 31 വരെയുള്ള കാലയളവ് കൂടുതല്‍ നിര്‍ണായകമാണെന്നും കോവിഡ് വ്യാപനം ശക്തമായേക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​മാ​നി​ലെ ക്രൈ​സ്​​ത​വ ദേ​വാ​ല​യ​ങ്ങ​ളും അ​മ്പ​ല​ങ്ങ​ളും അ​ട​ച്ചു. ഇ​നി​യൊ​ര​റി​യി​പ്പ്​ ഉ​ണ്ടാ​കു​ന്ന​തു വ​രെ ദേവാലയങ്ങൾ തുറക്കില്ല. പ്രാ​ർ​ഥ​ന​ക​ൾ വീ​ടു​ക​ളി​ൽ മാ​ത്ര​മാ​യി ചു​രു​ക്കക്കാനും നിർദേശമുണ്ട്. ഔ​ഖാ​ഫ്​ മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തിന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. ഡി​സം​ബ​ർ അ​വ​സാ​ന​മാ​ണ്​ രാജ്യത്ത് ക്രൈ​സ്​​ത​വ ദേ​വാ​ല​യ​ങ്ങ​ളും അ​മ്പ​ല​ങ്ങ​ളും തു​റ​ന്ന​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.