1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2020

സ്വന്തം ലേഖകൻ: വിമാനത്താവളങ്ങൾ വഴി രാജ്യത്തിന്​ പുറത്തുപോകുന്നവർ തങ്ങളുടെ ശരീര താപനില ശ്രദ്ധിക്കണം. താപനില 38 ഡിഗ്രിയോ അതിൽ കൂടുതലോ ആണെങ്കിൽ പി.സി.ആർ പരിശോധനക്ക്​ വിധേയരാകേണ്ടിവരുമെന്ന്​ ഒമാൻ വിമാനത്താവള കമ്പനി അറിയിച്ചു. കോവിഡ്​ പരിശോധിച്ച ശേഷം ഫലം നെഗറ്റിവാ​ണെന്ന്​ ഉറപ്പുവരുത്തേണ്ടി വരുമെന്ന്​ വിമാനത്താവള കമ്പനി ട്വിറ്ററിൽ അറിയിച്ചു. 

വിമാനത്താവള കമ്പനിയുടെ പുതിയ നിർദേശ പ്രകാരം പനിലക്ഷണങ്ങളും ശാരീരിക അസ്വസ്​ഥതകളുമുള്ളവർ യാത്രക്ക്​ മു​േമ്പ കോവിഡ്​ പരിശോധന നടത്തുന്നതാകും നല്ലത്​. അല്ലാത്തപക്ഷം യാത്ര മുടങ്ങാൻ സാധ്യതയുണ്ട്​. 

യാത്രയയക്കാൻ എത്തുന്നവർക്കും സ്വീകരിക്കാൻ എത്തുന്നവർക്കും വിമാനത്താവള ടെർമിനലിന്​ ഉള്ളിലേക്ക്​ പ്രവേശനമുണ്ടാകില്ലെന്ന്​ ഒമാൻ വിമാനത്താവള കമ്പനി അറിയിച്ചു. യാത്രക്കാർക്ക്​ മാത്രമായിരിക്കും ടെർമിനലിനുള്ളിലേക്ക്​ പ്രവേശനം. പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കൊപ്പം മാത്രമാണ്​ മറ്റൊരാളെ അകത്ത്​ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.