1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2021

സ്വന്തം ലേഖകൻ: ഒ​മാ​നി​ലെ ​ഇ​ന്ധ​ന സ്​​റ്റേ​ഷ​നു​ക​ളി​ലെ മാ​നേ​ജ​ർ ത​സ്​​തി​ക​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കു​ന്നു. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും ഒ​മാ​ൻ സൊ​സൈ​റ്റി ഫോ​ർ ഒാ​യി​ൽ സ​ർ​വി​സ​സ്​ (ഒ​പാ​ൽ) ചേ​ർ​ന്ന്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ​ദ്ധ​തി​ക്ക്​ തു​ട​ക്ക​മി​ട്ടു. ഒ​മാ​നി​ലെ 655ഒാ​ളം ഇ​ന്ധ​ന​സ്​​റ്റേ​ഷ​നു​ക​ളി​ലാ​ണ്​ സ്വ​ദേ​ശി മാ​നേ​ജ​ർ​മാ​രെ നി​യ​മി​ക്കു​ക. ഹ​യ​ർ ഡി​പ്ലോ​മ/ ബി​സി​ന​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നി​ൽ ബാ​ച്​​ല​ർ ബി​രു​ദം അ​ല്ലെ​ങ്കി​ൽ സ​മാ​ന യോ​ഗ്യ​ത​ക​ൾ ഉ​ള്ള​വ​ർ​ക്കാ​യി​രി​ക്കും നി​യ​മ​നം.

സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​െൻറ​യും ഒ​പാ​ലി​െൻറ​യും ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​മെ​ന്ന്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ നാ​സ​ർ അ​ൽ ഹു​സ്​​നി പ​റ​ഞ്ഞു.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ൽ ല​ഭ്യ​ത പു​ന​ര​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി ചേ​ർ​ന്ന്​ മ​ന്ത്രാ​ല​യം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​ണ്. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ ഹ്യൂ​മ​ൻ റി​സോ​ഴ്​​സ​സ്​ വി​ഭാ​ഗം അ​ണ്ട​ർ സെ​ക്ര​ട്ട​റി സ​യ്യി​ദ്​ സാ​ലിം മു​സ​ല്ലം അ​ൽ ബു​സൈ​ദി, ഒ​പാ​ൽ സി.​ഇ.​ഒ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ അ​ൽ യ​ഹ്​​യ, ജ​ന​റ​ൽ ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ സു​ൽ​ത്താ​നേ​റ്റ്​ വ​ർ​ക്കേ​ഴ്​​സ്​ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ന​ബ്​​ഹാ​ൻ ബി​ൻ അ​ഹ്​​മ​ദ്​ അ​ൽ ബ​ത്താ​ഷി, ഷെ​ൽ, അ​ൽ മ​ഹാ, ഒ​മാ​ൻ ഒാ​യി​ൽ ക​മ്പ​നി​ക​ളു​ടെ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടീ​വു​മാ​രും സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ന്​ തു​ട​ക്ക​മി​ടു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്തു.

നി​ല​വി​ൽ ഇൗ ​ത​സ്​​തി​ക​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും മ​ല​യാ​ളി​ക​ളാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ത​ന്നെ സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ്​​പോ​ൺ​സ​ർ​ക്ക്​ ക​മ്പ​നി​യി​ൽ​നി​ന്ന്​ നോ​ട്ടീ​സ്​ ല​ഭി​ച്ചി​രു​ന്ന​താ​യി വിവിധ ഇ​ന്ധ​ന സ്​​റ്റേ​ഷ​നുകളിൽ ജോ​ലി ചെ​യ്യു​ന്ന മലയാളികൾ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.