1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2021

സ്വന്തം ലേഖകൻ: ഒമാനിലെത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ നിന്ന്​ ചില വിഭാഗങ്ങളിലുള്ളവർക്ക്​ ഇളവ്​. ഒമാനിലെ വിദേശ കാര്യാലയങ്ങളിൽ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്​ഥർ, ഒമാൻ സന്ദർശിക്കുന്ന നയതന്ത്ര ഉദ്യോഗസ്​ഥർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക്​ ഇളവുണ്ടാകും.

ഇതിന്​ പുറമെ 16ൽ താഴെയും 60 വയസിന്​ മുകളിലും പ്രായമുള്ളവർ, വിമാന ജീവനക്കാർ, രോഗികളായ യാത്രക്കാർ (മെഡിക്കൽ സാഹചര്യങ്ങളെ കുറിച്ച്​ ഡോക്​ടർമാരുടെ കത്ത്​ ഉണ്ടാകണം), റിലീഫ്​ ആൻറ്​ ഷെൽട്ടർ വിഭാഗത്തി​െൻറ അംഗീകാരമുള്ള സ്വകാര്യ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ കേന്ദ്രങ്ങളുടെ പെർമിറ്റുകൾ കൈവശമുള്ളവർക്കും ഇളവ്​ ബാധകമായിരിക്കും.

ഇവരെ ചെക്ക്​ ഇൻ സമയത്ത്​ ബുക്ക്​ ചെയ്​ത ഹോട്ടൽ റിസർവേഷൻ രേഖകൾ കാണിക്കുന്നതിൽ നിന്ന്​ ഒഴിവാക്കിയതായി സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി വിമാന കമ്പനികൾക്ക്​ നൽകിയ സർക്കുലറിൽ വ്യക്​തമാക്കുന്നു. മറ്റ്​ പ്രധാന കൊവിഡ് നിർദേശങ്ങളിൽ മാറ്റമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.