1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2020

സ്വന്തം ലേഖകൻ: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അഞ്ച് മാസത്തോളമായി അടഞ്ഞു കിടക്കുന്ന വിവിധ മേഖലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സുപ്രീം കമ്മിറ്റി. തിങ്കളാഴ്ച മുതല്‍ കൂടുതല്‍ മേഖലകള്‍ക്ക് വീണ്ടും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനാകും.

കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് ജോലിയില്ലാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. നിയന്ത്രണങ്ങൾ നീക്കുന്നതോടെ ഇത്തരം ആളുകൾക്ക് വലിയ ആശ്വാസമാണ് ലഭിക്കുക.

ഇന്റര്‍നാഷന്‍ ആന്റ് ടൂറിസ്റ്റ് റസ്റ്റോറന്റ്, ഹോട്ടലുകളിലെ ജിം, സ്വിമ്മിംഗ് പൂള്‍ എന്നിവ, മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും മത്സ്യ മാര്‍ക്കറ്റുകള്‍. മത്ര സൂഖ്, പരാഗത വ്യാപാര കേന്ദ്രങ്ങളിലെ വാണിജ്യ സ്ഥാപനങ്ങള്‍, പത്രം, മാഗസിന്‍, പ്രസിദ്ധകീകരണം എന്നിവയുടെ പ്രിന്റിംഗ്, മാനവവിഭവ ശേഷി മന്ത്രാലയത്തിന് കീഴിലെ പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സുപ്രീം കമ്മിറ്റി അനുമതി നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.