1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2021

സ്വന്തം ലേഖകൻ: കോവിഡ്​ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഒമാൻ വീണ്ടും രാത്രിയാത്രാ വിലക്ക്​ ഏർപ്പെടുത്തി. ജൂൺ 20 ഞായറാഴ്​ച മുതൽ യാത്രാവിലക്ക്​ ഏർപ്പെടുത്താനാണ്​ ശനിയാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്​. രാത്രി എട്ട്​ മുതൽ പുലർച്ചെ നാലുവരെ വ്യക്​തികളുടെയും വാഹനങ്ങളുടെയും സഞ്ചാരം തടയും. ഇതോടൊപ്പം എല്ലാ വാണിജ്യ സ്​ഥാപനങ്ങളും പൊതുസ്​ഥലങ്ങളും അടച്ചിടുകയും വേണം. ഹോം ഡെലിവറിക്ക്​ വിലക്കിൽ നിന്ന്​ ഇളവ്​ നൽകിയിട്ടുണ്ട്​.

ഇതോടൊപ്പം മുൻകാല വിലക്കുകളിൽ ഇളവുണ്ടായിരുന്ന വിഭാഗങ്ങളെയും യാത്രാവിലക്കിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. ഇനിയൊരു തീരുമാനമുണ്ടാകുന്നത്​ വരെ യാത്രാ വിലക്ക്​ പ്രാബല്ല്യത്തിലുണ്ടായിരിക്കുമെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു. കോവിഡ്​ പശ്​ചാത്തലത്തിൽ രാജ്യത്തെ ആരോഗ്യ മേഖല കനത്ത സമ്മർദത്തിലാണെന്ന്​ സുപ്രീം കമ്മിറ്റി യോഗം വിലയിരുത്തി.

45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ജൂ​ൺ 20 ഞാ​യ​റാ​ഴ്ച മു​ത​ൽ കോ​വി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്ന്​ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഹെ​ൽ​ത്ത്​ സ​ർ​വി​സ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ അ​റി​യി​ച്ചു. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ സെ​ന്‍റ​റാ​യി​രി​ക്കും പ്ര​ധാ​ന വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്രം. ഖു​റി​യാ​ത്തി​ലെ അ​ൽ സ​ഹെ​ൽ ഹെ​ൽ​ത്ത്​ സെ​ന്‍റ​റി​ലും വാ​ക്​​സി​നേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കും.

പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ​യും വൈ​കീ​ട്ട്​ മൂ​ന്നു​മു​ത​ൽ ഒ​മ്പ​തു​വ​രെ​യു​മാ​യി​രി​ക്കും വാ​ക്​​സി​നേ​ഷ​ൻ. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​വ​രെ​യാ​യി​രി​ക്കും കു​ത്തി​വെ​പ്പ്.

ഖു​റി​യാ​ത്ത്​ ഹെ​ൽ​ത്ത്​ സെൻറ​റി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ വ്യാ​ഴാ​ഴ്ച വ​രെ രാ​വി​ലെ എ​ട്ട്​ മു​ത​ൽ ഉ​ച്ച​ക്ക്​ ര​ണ്ട്​ വ​രെ​യാ​യി​രി​ക്കും വാ​ക്​​സി​നേ​ഷ​ൻ. സീ​ബി​ലെ ഒ​മാ​ൻ ഒാ​​ട്ടോ​മൊ​ബൈ​ൽ അ​സോ​സി​യേ​ഷ​നി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ വ്യാ​ഴാ​ഴ്ച വ​രെ വൈ​കീ​ട്ട്​ നാ​ലു​മു​ത​ൽ ഒ​മ്പ​തു​വ​രെ​യും ഡ്രൈ​വ്​ ത്രൂ ​വാ​ക്​​സി​നേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കും.

ജൂ​ൺ 21 മു​ത​ലു​ള്ള അ​ടു​ത്ത ഘ​ട്ട മാ​സ്​ വാ​ക്​​സി​നേ​ഷ​നി​ൽ ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ സെൻറ​റാ​യി​രി​ക്കും പ്ര​ധാ​ന​വേ​ദി​യെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

വാ​ക്​​സി​നേ​ഷ​നു​വേ​ണ്ടി ഇ​ല​ക്​​ട്രോ​ണി​ക്​ ബു​ക്കി​ങ്​ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ത​റാ​സു​ദ്​ പ്ല​സ്​ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി http://covid19.moh.gov.om എ​ന്ന പോ​ർ​ട്ട​ലി​ലാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത കേ​ന്ദ്ര​ങ്ങ​ളി​ലെ കു​ത്തി​വെ​പ്പി​ന്​ മു​ൻ​കൂ​ട്ടി അ​പ്പോ​യി​ൻ​മെ​ന്‍റ്​ ബു​ക്ക്​ ചെ​യ്യ​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ അ റിയിപ്പിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.