1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2021

സ്വന്തം ലേഖകൻ: ഒ​മാ​നി​ലെ രാ​ത്രി ​യാത്രാ വി​ലക്കിന് താൽക്കാലിക ഇടവേള. വ്യാഴാ​ഴ്​​ച മു​ത​ൽ റ​മ​ദാ​ൻ ഒ​ന്നു​വ​രെ രാ​ത്രി ആ​ളു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​നും വാ​ഹ​ന ​സ​ഞ്ചാ​ര​ത്തി​നും അ​നു​മ​തി​യു​ണ്ടാ​കും. എ​ന്നാ​ൽ, വ്യാ​പാ​ര​ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കും. ചൊ​വ്വാ​ഴ്ച​യോ ബു​ധ​നാ​ഴ്ച​യോ ആ​യി​രി​ക്കും റ​മ​ദാ​ൻ ഒ​ന്ന്. റ​മ​ദാ​നി​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ട​ച്ചി​ട​ൽ തു​ട​രു​ന്ന​തി​ന് ഒ​പ്പം യാ​ത്രാ ​വി​ല​ക്ക് പു​ന​രാ​രം​ഭി​ക്കും.

രാ​ത്രി ഒ​മ്പ​തു മു​ത​ൽ പു​ല​ർ​ച്ച നാ​ല് വ​രെ​യാ​യി​രി​ക്കും സ​മ​യ​ക്ര​മം. കോ​വി​ഡ്​ സം​ബ​ന്ധി​ച്ച ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​ണ്​ റ​മ​ദാ​നി​ന്​ മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ആ​ഴ്​​ച ഇ​ള​വി​ന്​ അ​നു​മ​തി ന​ൽ​കി​യ​ത്. റ​മ​ദാ​നി​ൽ ഇ​ത്ത​വ​ണ പ​ള്ളി​ക​ളി​ൽ ത​റാ​വീ​ഹ്​ ന​മ​സ്​​കാ​ര​ങ്ങ​ളു​ണ്ടാ​വി​ല്ല. പ​ള്ളി​ക​ളി​ൽ ഇ​ഫ്​​താ​റ​ട​ക്കം എ​ല്ലാ​ത​രം കൂ​ട്ടാ​യ്​​മ​ക​ൾ​ക്കും വി​ല​ക്കു​ണ്ട്. ടെൻറു​ക​ളി​ലും പൊ​തു​ഇ​ട​ങ്ങ​ളി​ലും വി​ല​ക്ക്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​ളു​ക​ൾ ഒ​ത്തു​ചേ​രു​ന്ന എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ഉ​ത്ത​ര​വു​ണ്ട്​.

കോ​വി​ഡ്​​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ വി​വി​ധ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. റ​മ​ദാ​നി​ൽ ധാ​രാ​ളം ഇ​ഫ്​​താ​ർ സം​ഗ​മ​ങ്ങ​ളും കൂ​ട്ടാ​യ്​​മ​ക​ളും രാ​ജ്യ​ത്ത്​ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ കോ​വി​ഡ്​ നി​യ​ന്ത്രി​ക്കാ​നാ​യി ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​ത്ത​വ​ണ​യും ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ത്ത​രം കൂ​ട്ടാ​യ്​​മ​ക​ൾ ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.