1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2020

സ്വന്തം ലേഖകൻ: വീസ കാലാവധി കഴിഞ്ഞ വിദേശ തൊഴിലാളികൾക്ക്​ പിഴയടക്കാതെ നാട്ടിലേക്ക്​ മടങ്ങ​ുന്നതിനായി പ്രഖ്യാപിച്ച പദ്ധതിയുടെ വിശദ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന്​ തൊഴിൽ മന്ത്രാലയം വക്​താവ്​ പറഞ്ഞു. നടപടികൾ സുഗമമാക്കുന്നതിനായി തൊഴിൽ മന്ത്രാലയം പ്രത്യേക സംഘത്തിന്​ രൂപം നൽകിയിട്ടുണ്ട്​. നവംബർ 15 മുതൽ ഡിസംബർ 31 വരെയാണ്​ പിഴ ഒഴിവാക്കി നാട്ടിലേക്ക്​ മടങ്ങാൻ അവസരമൊരുക്കുന്ന പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട പിഴകളാണ്​ ഒഴിവാക്കി നൽകുകയെന്നാണ്​ മന്ത്രാലയം അറിയിച്ചിട്ടുള്ളത്​. നാട്ടിലേക്ക്​ മടങ്ങുന്നവർക്ക്​ രജിസ്​റ്റർ ചെയ്യാനുള്ള ഒാൺലൈൻ സംവിധാനം അടുത്ത ദിവസങ്ങളിൽ പ്രവർത്തനക്ഷമമാകും. സ്​പോൺസറുടെ സഹായത്തോലോ സനദ്​ സെൻററുകളിൽ എത്തിയോ ഒാൺലൈൻ സംവിധാനത്തിൽ രജിസ്​റ്റർ ചെയ്യാൻ സാധിക്കും. പാസ്​പോർട്ട്​ നഷ്​ടമായവരും കാലാവധി കഴിഞ്ഞവരുമെല്ലാം അതത്​ രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ട്​ രേഖകൾ ശരിയാക്കണം. തുടർന്ന്​ മസ്​കത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ തൊഴിൽ മന്ത്രാലയം ഒാഫിസിലെത്തി പി.സി.ആർ സർട്ടിഫിക്കറ്റ്​, യാത്രാ ടിക്കറ്റ്​ തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തീകരിക്കണം.

അതേസമയം, തൊഴിൽ മന്ത്രാലയത്തിൽ കൂടുതൽ വിശദീകരണത്തിനായി കാക്കുകയാണെന്ന്​ ഇന്ത്യൻ എംബസി അധികൃതർ പറഞ്ഞു. പദ്ധതിയുടെ വിശദ വിവരങ്ങൾ ലഭ്യമായ ശേഷമാണ്​ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയുള്ളൂ. വിദേശതൊഴിലാളികൾക്ക്​ നാട്ടിലേക്ക്​ മടങ്ങാൻ അവസരമൊരുക്കുന്നതിനുള്ള തീരുമാനത്തെ ഒമാൻ ചേംബർ ഒാഫ്​ കോമേഴ്​സ്​ സ്വാഗതം ചെയ്​തു. തൊഴിൽ വിപണി ക്രമപ്പെടുത്താൻ ഇൗ തീരുമാനം സഹായകരമാകുമെന്ന് ചേംബർ ചെയർമാൻ റിദ ബിൻ ജുമാ അൽ സാലെഹ്​ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.