1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2016

സ്വന്തം ലേഖകന്‍: വേദനാ സംഹാരി മരുന്നിന്റെ പരീക്ഷണം തിരിച്ചടിച്ചു, ഫ്രാന്‍സില്‍ ആറ് പേര്‍ ഗുരുതരാവസ്ഥയില്‍. പരീക്ഷണത്തിന് വിധേയനായ ഒരാള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചു. മറ്റ് അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മരുന്നു പരീക്ഷണം പാളിയ കാര്യം ഫ്രഞ്ച് ആരോഗ്യ മന്ത്രി മരിസോള്‍ ടൗറെയ്‌നാണ് പുറത്തുവിട്ടത്.

ഒരു യൂറോപ്യന്‍ ലാബ് വികസിപ്പിച്ച മരുന്നിന്റെ പരീക്ഷണത്തിന് വിധേയരായവരാണ് ഗുരുതരാവസ്ഥയിലായത്. കഞ്ചാവ് ഉപയോഗിച്ച് നിര്‍മ്മിച്ച വേദനസംഹാരിയുടെ പരീക്ഷണമാണ് അപകടം വരുത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പരീക്ഷണത്തിന് വിധേയരായവര്‍ ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് പരീക്ഷണം നിര്‍ത്തിവച്ചു. പാര്‍ശ്വഫലവും മരുന്നിന്റെ ഗുണഫലവും വിലയിരുത്തുന്ന മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് മരുന്നുകള്‍ വിപണിയില്‍ ഇറക്കുന്നത്. പരീക്ഷണം പാളിയ സാഹചര്യത്തില്‍ ഫ്രഞ്ച് സര്‍ക്കാര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.