1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2018

സ്വന്തം ലേഖകന്‍: ടെലിവിഷന്‍ ഷോയില്‍ പാക് മന്ത്രിയുടെ കരണം അടിച്ചുപുകച്ച് നേതാവ്. പ്രമുഖ ടിവി ടോക് ഷോയില്‍ പാക്ക് സ്വകാര്യവല്‍ക്കരണ വകുപ്പു മന്ത്രി ഡാനിയേല്‍ അസീസിനെയാണ് മുതിര്‍ന്ന നേതാവ് നയീമുള്‍ ഹഖ് കരണത്തടിച്ചത്.

ഷോയ്ക്കിടയില്‍ മന്ത്രി ‘കള്ളന്‍’ എന്നു വിളിച്ചതാണ് ഹഖിനെ പ്രകോപിപ്പിച്ചത്. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫിന്റെ (പിടിഐ) പ്രമുഖനായ നേതാവാണ് ഹഖ്. ഹഖിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അസീസിന്റെ അനുയായികള്‍ രംഗത്തെത്തിയിട്ടുണ്ട്.

നേരത്തേയും ഹഖ് ടിവി ചര്‍ച്ചയ്ക്കിടയില്‍ നിയന്ത്രണംവിട്ടു പെരുമാറിയിട്ടുണ്ട്. 2011ല്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവിന്റെ നേരെ വെള്ളം നിറച്ച ഗ്ലാസ് എടുത്തെറിഞ്ഞതും വിവാദമായിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തെഹ്‌രികെ ഇന്‍സാഫ് പ്രതിനിധി വിസമ്മതിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.