1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2016

സ്വന്തം ലേഖകന്‍: സിഗററ്റ് കത്തിക്കാനാന്‍ എ.കെ 47, രണ്ടു പാക് യുവാക്കളുടെ വികൃതി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സുഹൃത്തിന്റെ ചുണ്ടില്‍ ഇരിക്കുന്ന സിഗററ്റ് അകലെ നിന്നും എ.കെ 47 തോക്കില്‍ നിന്നും വെടിയുതിര്‍ത്ത് കത്തിക്കുന്ന യുവാവിന്റെ വീഡിയോയാണ് സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നത്. ചുണ്ടില്‍ സിഗററ്റുമായി ഇരിക്കുന്ന സുഹൃത്തിനെ മീറ്ററുകള്‍ അകലെ നിന്ന് യുവാവ് വെടി വക്കുന്നത് ദൃശ്യത്തില്‍ കാണാം. എ.കെ 47 തോക്കില്‍ നിന്നും ഉതിര്‍ന്ന വെടിയുണ്ട തട്ടി സുഹൃത്തിന്റെ ചുണ്ടില്‍ ഇരിക്കുന്ന സിഗററ്റ് കത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ടെലിസ്‌കോപ്പിക്ക് വ്യൂ കൂടി ഇല്ലാത്ത തോക്ക് ഉപയോഗിച്ചാണ് ഈ സാഹസമെന്നതാണ് രസകരം. ഷാര്‍പ്പ് ഷൂട്ടറായ കൂട്ടുകാരന്റെ വെടിയുണ്ടയില്‍ നിന്നും സിഗററ്റ് കത്തിക്കുന്ന യുവാവിന്റെ ധൈര്യമാണ് ചര്‍ച്ചയാകുന്നത്. രണ്ട് പ്രാവശ്യമാണ് യുവാവ് ഇത്തരത്തില്‍ സിഗററ്റ് കത്തിക്കുന്നത്. ഒരല്പം തെന്നിയാല്‍ സിഗററ്റുമായി ഇരിക്കുന്ന യുവാവിന്റെ ജീവന്‍ നഷ്ടമാകുമെന്നതിനാല്‍ നെഞ്ചിടിപ്പോടെയെ ഈ വീഡിയോ കണ്ടുതീര്‍ക്കാന്‍ കഴിയൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.