1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2015

സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ആയുധബലം നേരിടാന്‍ പാകിസ്താന്‍ ആണുവായുധ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ ആണവായുധ ശേഖരം സ്വന്തമാക്കാന്‍ പദ്ധതിയിടുന്നതായി ഒരു രാജ്യാന്തര വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ഓരോ വര്‍ഷം ഇരുപതോളം ആയുധങ്ങളാണ് പാക്കിസ്ഥാന്‍ തങ്ങളുടെ ശേഖരത്തിലേക്ക് മുതല്‍ കൂട്ടുന്നത്. ഇത്തരത്തിലുള്ള ആയുധ നിര്‍മാണം പാക്കിസ്ഥാനെ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ തന്നെ 350 ഓളം ആയുധങ്ങളുടെ ഉടമസ്ഥരാക്കും. യുഎസ്, റഷ്യ എന്നിവയെ മാറ്റി നിര്‍ത്തിയാല്‍ ഏറ്റവുമധികം ആണവായുധമുള്ള രാജ്യമാകും പാക്കിസ്ഥാന്‍.

പാക്കിസ്ഥാനോട് ഇന്ത്യയ്ക്കുള്ള കുടിപ്പകയാണ് ആയുധശേഖരം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്ക് 100 ആണവായുധങ്ങളാണ് ഉള്ളതെങ്കില്‍ പാക്കിസ്ഥാന് നിലവിലുള്ളത് 120 ഓളം ആയുധങ്ങളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.