1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2019

സ്വന്തം ലേഖകന്‍: ഇന്ത്യയ്‌ക്കെതിരെ ഒരു അണ്വായുധം പ്രയോഗിച്ചാല്‍ ഇന്ത്യ 20 അണ്വായുധം പ്രയോഗിച്ച് പാകിസ്ഥാനെ തകര്‍ത്തുകളയുമെന്നു മുഷറഫ്. ഇന്ത്യക്കെതിരേ പാക്കിസ്ഥാന്‍ ഒരു അണ്വായുധം പ്രയോഗിച്ചാല്‍ ഇന്ത്യ 20 അണ്വായുധം പ്രയോഗിച്ച് പാക്കിസ്ഥാനെ തകര്‍ത്തുകളയുമെന്ന് മുന്‍ പാക് പട്ടാള ഏകാധിപതി ജനറല്‍ പര്‍വേസ് മുഷാറഫ്.

പാക്കിസ്ഥാനുമുന്പിലുള്ള ഏക പോംവഴി ഇന്ത്യക്കെതിരേ ആദ്യം 50 ആണവ ബോംബുകള്‍ പ്രയോഗിക്കുകയെന്നതാണ്. അപ്പോള്‍ 20 ആണവ ബോംബുകള്‍ ഇന്ത്യക്കു പ്രയോഗിക്കാന്‍ കഴിയാതാവും. ഇതിനു പാക്കിസ്ഥാന്‍ തയാറാണോയെന്നും ദുബായില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മുഷാറഫ് ചോദിച്ചു.

40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിലാണ് മുഷാറഫ് ഇതു പറഞ്ഞിരിക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഏറ്റവും അപകടകരമായ സ്ഥിതിയിലായി. ആണവയുദ്ധം നടക്കാന്‍ സാധ്യതയില്ല. ഇസ്രയേലിനു പാക്കിസ്ഥാനുമായി അടുക്കാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഘടന റദ്ദാക്കിയതിന്റെ പേരില്‍ പാക്കിസ്ഥാനില്‍ രാജ്യദ്രോഹക്കേസ് നേരിടുന്ന മുഷാറഫ് ദുബായില്‍ പ്രവാസജീവിതം നയിക്കുകയാണ്. നാട്ടിലേക്കു മടങ്ങാന്‍തക്ക രാഷ്ട്രീയ സാഹചര്യങ്ങളാണ് പാക്കിസ്ഥാനില്‍ ഇപ്പോഴുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.