1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ലിവര്‍പൂളില്‍ ബഹുനില കാര്‍ പാര്‍ക്കിംഗ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം; 1400 കാറുകള്‍ കത്തിനശിച്ചു. പുതുവര്‍ഷത്തിന്റെ തലേ ദിവസം ഉണ്ടായ തീപിടിത്തത്തില്‍ ആര്‍ക്കും ജീവാപായം സംഭവിച്ചിട്ടില്ല.

സമീപകെട്ടിടങ്ങളിലെ ആളുകളെ ഒഴിപ്പിച്ചു. മിനിറ്റുകള്‍ ഇടവിട്ടു കാറുകള്‍ പൊട്ടിത്തെറിക്കുന്ന കാതടപ്പിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നെന്നു സമീപവാസി പറഞ്ഞു. പഴയ ലാന്‍ഡ് റോവറിനാണ് ആദ്യം തീപിടിച്ചത്.

തുടര്‍ന്നു മറ്റു വാഹനങ്ങളിലേക്ക് അതിവേഗം തീ പടരുകയായിരുന്നു.അന്തര്‍ദേശീയ കുതിരപ്പന്തയ മത്സരം നടക്കുന്ന സ്റ്റേഡിയ ത്തിനു സമീപമാണ് അപകടം ഉണ്ടായ കാര്‍പാര്‍ക്കിംഗ് സമു ച്ചയം. 21 അഗ്‌നിശമന യൂണിറ്റുകള്‍ മണിക്കൂറുകള്‍ ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.