1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2016

സ്വന്തം ലേഖകന്‍: പത്താന്‍കോട്ട് ഭീകരാക്രമണം, ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഇന്ത്യന്‍ സൈന്യത്തോട് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഭീകരാക്രമണം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു ഷെരീഫ് ഇക്കാര്യം ആവശ്യപ്പെട്ടത്. പാക് സൈനിക ഉപദേഷ്ടാവും ചര്‍ച്ചയില്‍ പങ്കെടുത്തു.

അതേസമയം പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന് ഇന്ത്യ പുതിയ തെളിവുകള്‍ കൈമാറി. ജയ്‌ഷെ മുഹമ്മദിനെതിരെ നടപടി ഉറപ്പാക്കണമെന്നും രാജ്യം പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നടപടി എടുത്തില്ലെങ്കില്‍ സെക്രട്ടറി തല ചര്‍ച്ചകല്‍ നടക്കില്ലെന്നും ഇന്ത്യ അറിയിച്ചു.

ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാകിസ്ഥാന്‍ സ്വീകരിക്കുന്ന നിലപാട് തൃപ്തികരമാണെല്ലെങ്കില്‍ മാത്രം ചര്‍ച്ച മതിയെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഈ മാസം 15 ആണ് ഇരുരാജ്യങ്ങളുടെയും സെക്രട്ടറി തല ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നേരത്തെ തെളിവുകള്‍ കൈമാറിയിരുന്നു. ഇപ്പോള്‍ കൈമാറിയിരിക്കുന്നത് ചില ഫോണ്‍ സംഭാഷണങ്ങളുടെ തെളുവുകള്‍ ആണെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.