1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2021

സ്വന്തം ലേഖകൻ: രാജ്യത്ത് പെന്‍ഷന്‍കാരുടെയും പ്രായമായവരുടെയും കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന് പുത്തന്‍ സാങ്കേതിക വിദ്യനിലവില്‍ വന്നു. കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങ് പ്രായമായവര്‍ക്കും പെന്‍ഷന്‍കാരുടെയും കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിക്കുന്നതിനായി സവിശേഷമായമായ മുഖം തിരച്ചറിയില്‍ സാങ്കേതിക വിദ്യ (ഫേസ് റെക്കഗ്നിഷന്‍ ടെക്‌നോളജി) പുറത്തിറക്കി.

പ്രായമായവരുടെയും പെന്‍ഷന്‍കാരുടെയും വിവിധങ്ങളായ ആവശ്യങ്ങള്‍ക്കുള്ള തിരിച്ചറിയില്‍ രേഖയായി ഈ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഉപകരിക്കും. മൊബൈല്‍ ആപ്പുവഴി എളുപ്പത്തില്‍ ലഭിക്കുന്നതാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ്. ഇതു സംബന്ധിച്ച നടപടി ക്രമങ്ങള്‍ വൈകാതെ രാജ്യത്ത് നടപ്പാക്കും. 68 ലക്ഷം വരുന്ന കേന്ദ്ര പെന്‍ഷന്‍കാര്‍ക്ക് മാത്രമല്ല ഇതര പെന്‍ഷന്‍കാര്‍ക്കും അനുഗ്രഹമാകുന്നതാണ് ഈ സാങ്കേതിക വിദ്യ.

രാജ്യത്തെ കോടിക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് പ്രയോജനകരമാകത്തക്കവിധത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഔദ്യോഗിക കാര്യങ്ങള്‍ക്കും മറ്റ് വിവിധോദ്ദേശ കാര്യങ്ങള്‍ക്കും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് കാര്യങ്ങള്‍ എളുപ്പമാക്കാനാവുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു. രാജ്യത്തെ ചരിത്രപരവും ദൂരവ്യാപകവുമായ ഗുണഫലവുള്ളതാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പെന്‍ഷന്‍കാര്‍ക്കായി ഈ സാങ്കേതികവിദ്യ രൂപപ്പെടുത്തിയ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍(എന്‍ഐസി)യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) എന്നിവയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.