1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2021

സ്വന്തം ലേഖകൻ: വാക്സീനിലൂടെ കോവിഡിനെ വരുതിയാക്കിയ ഫൈസർ കമ്പനി കോവിഡിന് ഫലപ്രദമായ ആന്റി വൈറൽ മരുന്ന് ഗുളിക രൂപത്തിൽ വികസിപ്പിക്കാൻ തയാറെടുക്കുന്നു. ഇതിനായുള്ള തീവ്രപരീക്ഷണത്തിലാണ് അമേരിക്കൻ കമ്പനിയായ ഫൈസർ.

അമേരിക്കയിലെയും ബൽജിയത്തിലെയും കമ്പനിയുടെ നിർമാണ യൂണിറ്റുകളിൽ ഇതിനായുള്ള പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണ്. പരീക്ഷണം വിജയത്തിലെത്തിയാൽ കോവിഡിന്റെ അന്തകനായ മരുന്ന ഗുളിക രൂപത്തിൽ അവതരിക്കും.

ഫൈസറിന്റെ ഈ ശ്രമം വിജയിച്ചാൽ കോവിഡ് ചികിത്സ രംഗത്ത് ഇത് വലിയ ഗുണം ചെയ്യും. അമേരിക്കയിലെയും ബൽജിയത്തിലെയും കമ്പനിയുടെ നിർമാണ യൂണിറ്റുകളിൽ ഇതിനായുള്ള പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണ്. ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള അറുപതു പേരിലാണ് മരുന്നിന്റെ പരീക്ഷണം തുടരുന്നത്. പരീക്ഷണം വിജയകരമായാൽ അടുത്തവർഷം ആദ്യത്തോടെ മരുന്ന് വിപണിയിലെത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.