1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2018

സ്വന്തം ലേഖകന്‍: ‘എല്ലാവരും പുറത്തേക്ക് നോക്കൂ മനോഹരമായ ഒരു കാഴ്ച കാണാം,’ പൈലറ്റിന്റെ വാക്കുകള്‍ കേട്ട് പുറത്തേക്ക് നോക്കിയ വിമാനയാത്രക്കാര്‍ കണ്ടത്. ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍ക്കാണ് അപ്രതീക്ഷിതമായി കണ്ട ആ കാഴ്ച ഒരിക്കലും മറക്കാനാകാത്ത അനുഭവം നല്‍കിയത്. നാഗ്പൂരിനും ചെന്നൈയ്ക്കും ഇടയിലുള്ള ഇന്‍ഡിഗോയുടെ 6E 314 വിമാനത്തിന്റെ യാത്രയ്ക്കിടെ ശ്രീഹരിക്കോട്ടയ്ക്കു സമീപമെത്തിയപ്പോഴാണ് സംഭവം നടന്നത്.

‘എല്ലാവരും പുറത്തേക്കു നോക്കൂ, മനോഹരമായ ഒരു കാഴ്ച കാണാം,’ എന്ന് പൈലറ്റ് മൈക്കിലൂടെ വിളിച്ചുപറയുകയായിരുന്നു. ഉറക്കത്തില്‍ നിന്നുണര്‍ന്ന യാത്രക്കാര്‍ ആ കാഴ്ച ഇമ വെട്ടാതെ നോക്കിയിരുന്നു. പത്ത് മിനിറ്റു മുന്‍പ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ജിസാറ്റ്29 ഉപഗ്രഹദൗത്യവുമായി പറന്നുയര്‍ന്ന ജിഎല്‍എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റ് പോയതിന്റെ ബാക്കിപത്രമായിരുന്നു ആകാശത്ത്.

ശ്രീഹരിക്കോട്ടയുടെ മുകളിലൂടെ പറന്ന ഇന്‍ഡിഗോ 6E 314 വിമാനത്തില്‍ നിന്ന് പകര്‍ത്തിയ ദൃശ്യം ചെന്നൈ സ്വദേശിനിയായ യുവതിയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.