1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2019

സ്വന്തം ലേഖകൻ: പോളണ്ടിലും ഹംഗറിയിലും പാര്‍ലമെന്‍റ് തെര‍ഞ്ഞടുപ്പ് പൂര്‍ത്തിയായി. ഞായറാഴ്ചയാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. പോളണ്ടില്‍ ഭരണപക്ഷമായ യറോസ്ളാവ് കസിൻസ്‌കി നയിക്കുന്ന ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍. ഭരണപക്ഷത്തിന്‍റെ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളും നയങ്ങളും രാജ്യത്ത് ദാരിദ്ര്യം കുറയുന്നതിന് കാരണമായിരുന്നു.

ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിലും ലോ ആന്‍ഡ് ജസ്റ്റിസ് പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു. ഓരോ കുടുംബത്തിനും ഓരോ കുട്ടികളുടെയും കണക്കനുസരിച്ച് പ്രതിമാസം 500 സ്ലോട്ടിസ് , ഏകദേശം 125 ഡോളര്‍ വീതം നല്‍കുന്ന പദ്ധതി ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ ജനപ്രിയ പദ്ധതികളിലൊന്നാണ്.

അതേസമയം പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍റെ വലതുപക്ഷ പാര്‍ട്ടിയായ ഫിദേസിനാണ് പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കുന്ന ഹംഗറിയില്‍ മുന്‍തൂക്കമെന്നാണ് സർവേകൾ നൽകുന്ന സൂചന. എന്നാൽ ഓർബനെ പിടിച്ചു കെട്ടാൻ ഐക്യമുന്നണി ഉണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രതിപക്ഷ കക്ഷികൾ ഭരണപക്ഷത്തിന് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.