1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2017

സ്വന്തം ലേഖകന്‍: ഇത് വീടോ കൊട്ടാരമോ? വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ വീട് പരിശോധിച്ച പോലീസുകാര്‍ ആഡംബരങ്ങള്‍ കണ്ട് അന്തംവിട്ടു. വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന്റെ ആഡംബര ആശ്രമമായ ദേര സച്ച സൗദയില്‍ പരിശോധനക്കെത്തിയ പോലീസുകാരാണ് ആശ്രമത്തിലെ ആഡംബര കാഴ്ചകള്‍ കണ്ട് വാപൊളിച്ചത്. ബലാത്സംഗക്കേസില്‍ സിബിഐ കോടതി ആള്‍ദൈവത്തെ 20 വര്‍ഷത്തിന് ശിക്ഷിച്ച ശേഷമായിരുന്നു റെയ്ഡ്.

വീട്ടിലെ ആഡംബരങ്ങള്‍ കണ്ട് പോലീസിന്റെ കണ്ണ് തള്ളിപ്പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. റെയ്ഡിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. അത്യാഡംബരങ്ങള്‍ നിറഞ്ഞ വീട്ടിലെ സ്വീകരണ ചുവരില്‍ റാം റഹീമിന്റെ വലിയ ഛായചിത്രങ്ങള്‍ കാണാം. വില കൂടിയ പ്രത്യേക ഡിസൈനിലുള്ള ടൈലുകള്‍ പതിപ്പിച്ചതാണ് വീടിന്റെ ചുവരുകള്‍. വില കൂടിയ ഫര്‍ണിച്ചറും ഈ ആഡംബര ആശ്രമത്തില്‍ കാണാം.

സ്വീകരണ മുറിയുടെ ഒരു ഭാഗത്താണ് വിവാദ ആള്‍ദൈവത്തിന്റെ കിടപ്പുമുറിയുടെ വാതില്‍. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ പണിതിരിക്കുന്ന ഈ വാതില്‍ പോലീസ് ചവിട്ടി തുറന്നാണ് അകത്ത് കടന്നത്. കണ്ണഞ്ചിപ്പിക്കുന്ന ആഡംബര മുറിയിലായിരുന്നു സ്വാമിയുടെ ഉറക്കമെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഓഫ് വൈറ്റും ഗോള്‍ഡും നിറങ്ങള്‍ ചേര്‍ന്ന ടൈലുകള്‍ പതിച്ചാണ് കിടപ്പുമുറിയിയുടെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. ഇതേ ആഡംബര രീതിയില്‍ തന്നെയാണ് ഗുര്‍മീതിന്റെ ഇന്ത്യയിലെ മറ്റ് ആശ്രമങ്ങളും എന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.