1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2012

പൊന്റെഫ്രാക്ടില്‍ മാതാവിന്റെ പിറവി തിരുനാള്‍ ഇന്ന് സമുചിതമായി ആഘോഷിക്കും. ആഘോഷങ്ങള്‍ക്കുളള ഒരുക്കങ്ങള്‍ പൊന്റെഫ്രാക്ടില്‍ പൂര്‍ത്തിയാതായി ഭാരവാഹികള്‍ അറിയിച്ചു. നോട്ടിങ്ങ്‌ലി സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ വച്ചാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുക.

ഞയറാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ തുടങ്ങും. ജപമാല, ആഘോഷമായ തിരുനാള്‍ സമൂഹബലി, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും. ലങ്കാഷെയര്‍ സീറോ മലബാര്‍ ചാപ്ലിനും പൊന്റെഫ്രാക്ടിലെ അത്മീയ ശുശ്രൂഷകനുമായ ഡോ. മാത്യു ചൂരപൊയ്കയില്‍, ലീഡ്‌സ് രൂപതയിലെ നിയുക്ത ചാപ്ലിന്‍ ഫാ. ജോസഫ് പൊന്നേത്ത് എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. പന്ത്രണ്ട് പ്രസുദേന്തിമാരാണ് തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്. ആഘോഷത്തോട് അനുബന്ധിച്ച് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഷിബു ഓട്ടപ്പള്ളി 07737118182 സജി നാരകത്തറ 07988844034 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

പള്ളിയുടെ വിലാസം: സെന്റ് മൈക്കിള്‍സ് ചര്‍ച്ച്, നോട്ടിംഗ്ലി, WF11 9AQ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.