1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2012

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മിന്നുന്ന ഫിനിഷിങ് വൈഭവം തുണക്കെത്തിയപ്പോള്‍ പോര്‍ചുഗലിന് യൂറോകപ്പ് ഫുട്ബാളില്‍ സെമി പ്രവേശം.ഭാഗ്യക്കോട്ട തീര്‍ത്ത് പ്രതിരോധിച്ചുനിന്ന ചെക്ക് റിപ്പബ്ലിക്കിനെ ക്രിസ്റ്റ്യാനോ 79-ാം മിനിറ്റില്‍ അതിമനോഹരമായ ഹെഡ്ഡറിലൂടെ കീഴ്‌പ്പെടുത്തിയപ്പോള്‍, ഗാലറിയില്‍ പോര്‍ച്ചുഗല്‍ ഇതിഹാസങ്ങളായ യൂസേബിയോയും ലൂയി ഫിഗോയും ആര്‍ത്തുവിളിച്ചു. റൊണാള്‍ഡോ നേടിയ ഗോളില്‍ ചെക് റിപ്പബ്ലിക്കിന്റെ ചെറുത്തുനില്‍പിനെ 1-0ത്തിന് മറികടന്നാണ് പറങ്കിപ്പട അവസാന നാലില്‍ കടന്നത്.

മിന്നല്‍ നീക്കത്തിലൂടെ ഓടിക്കയറുകയും നാനിയില്‍നിന്ന് പന്ത് സ്വീകരിച്ച് അതിമനോഹരമായി ക്രോസ് ചെയ്ത ജോവോ മൗട്ടീന്യോയാണ് ഗോളിന്റെ ശില്പി. ഓടിക്കയറി ക്രിസ്റ്റിയാനായെടുത്ത ബൗണ്‍സി ഹെഡ്ഡര്‍, ഗോളി ചെക്കിന് യാതൊരു പഴുതും നല്‍കാതെ വലയില്‍ക്കയറി. ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ പീറ്റര്‍ ചെക്കിന്റെ വിശ്വസ്ത കരങ്ങളിലായിരുന്നു ചെക്ക് റിപ്പബ്ലിക്കിന്റെ പ്രതീക്ഷയത്രയും മത്സരം എങ്ങനെയും ഷൂട്ടൗട്ടിലെത്തിക്കുകയായിരുന്നു. എന്നാല്‍, ക്രിസ്റ്റ്യാനോ ആ പ്രതീക്ഷകള്‍ തകര്‍ത്തു.

സ്പെയിന്‍-ഫ്രാന്‍സ് ക്വാര്‍ട്ടര്‍ വിജയികളാണ് സെമിയില്‍ പോര്‍ചുഗലിന്റെ എതിരാളികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.