1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2020

സ്വന്തം ലേഖകൻ: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി(84)യുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യസ്ഥിതിയില്‍ ചെറിയ പുരോഗതിയുണ്ടെന്ന് മകന്‍ അറിയിച്ചതിനു പിന്നാലെയാണ് ആശുപത്രിയുടെ അറിയിപ്പ്.

പ്രണബിന്റെ ആരോഗ്യനില അതീവഗുരുതരം ആണെന്നും ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തുന്നതെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിചരിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കു വിധേയനായ പ്രണബ് മുഖര്‍ജിക്കു കൊവിഡ് പോസിറ്റീവ് ആയിരുന്നു.

“ബഹുമാനപ്പെട്ട ശ്രീ പ്രണബ് മുഖര്‍ജിയുടെ ശ്വാസകോശ അണുബാധ കൂടുന്നതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിട്ടുണ്ട്. വെന്റിലേറ്ററുകളുടെ പിന്തുണയില്‍ കഴിയുന്ന ഇദ്ദേഹത്തെ ഒരു സ്‌പെഷ്യല്‍ ടീമാണ് നോക്കുന്നത്,” ദല്‍ഹിയിലെ ആര്‍മി റിസേര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.