1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2015

സ്വന്തം ലേഖകന്‍:പ്രവാസി വോട്ട്, പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനുള്ള സാധ്യത മങ്ങുന്നു.
പ്രവാസിവോട്ട് നടപ്പാക്കാനുള്ള നിയമഭേദഗതി ബില്ല് പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തിലോ ഡിസംബറിലെ ശൈത്യകാല സമ്മേളനത്തിലോ പാസ്സാകാന്‍ ഇന്നത്തെനിലയില്‍ സാധ്യതയില്ലാത്തതാണ് തിരിച്ചടിയായത്.

പ്രവാസിവോട്ടിനായി 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതിചെയ്യാനുള്ള ബില്ല് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള ഹര്‍ജിയിലും തീര്‍പ്പായിട്ടില്ല. കേസ് ഈ മാസം അവസാനം പരിഗണനയ്ക്ക് വരുന്നുണ്ട്.

ഡിസംബറിലെങ്കിലും ഭേദഗതി ബില്ല് പാസ്സാവുകയും എത്രയുംവേഗം ചട്ടങ്ങള്‍ തയ്യാറാക്കുകയും ചെയ്‌തെങ്കിലേ പ്രവാസിവോട്ടിനുള്ള ഒരുക്കങ്ങള്‍ ചെയ്യാനാവൂ എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഏപ്രിലിലോ മെയിലോ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം മാര്‍ച്ചിലാണ് ഉണ്ടാവുക.

മറുനാടന്‍ സംസ്ഥാനങ്ങളില്‍ തൊഴില്‍പരമായും മറ്റും താമസിക്കുന്നവര്‍ക്ക് സ്വന്തം നാട്ടിലെ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും ‘പ്രവാസിവോട്ട്’ വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഈ വാദം സംബന്ധിച്ച് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിപ്രായം ചോദിച്ചിട്ടുണ്ട്.പ്രവാസികള്‍ക്ക് അവര്‍ താമസിക്കുന്ന സംസ്ഥാനത്ത് പേര് രജിസ്റ്റര്‍ ചെയ്ത് അവിടെ വോട്ടുചെയ്യാനാണ് നിയമപ്രകാരം അനുമതിയുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.