1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2015

2018 ഓടെ ഇന്ത്യയില്‍ അഞ്ചു വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യ വല്‍ക്കരിക്കുമെന്ന് ഡല്‍ഹി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് പ്രദീപ് പണിക്കര്‍ വ്യക്തമാക്കി. ദുബൈ രാജ്യാന്തര താമസ കുടിയേറ്റ വകുപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയ്പൂര്‍, അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നീ വിമാനത്താവളങ്ങളാണ് ആദ്യഘട്ടത്തില്‍ സ്വകാര്യവല്‍ക്കരിക്കുക. പ്രദീപ് പണിക്കരുടെ നേതൃത്വത്തിലുള്ള വിമാനത്താവള നിര്‍മാതാക്കളായ ജിഎംആര്‍ ഗ്രൂപ്പാണ് എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നിര്‍മ്മാണവും നവീകരണവും നടത്തുക.

നിലവില്‍ ഡല്‍ഹി, ഹൈദരബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ജിഎംആറിനാണ്. ഹൈദരബാദില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഒമ്പതു വര്‍ഷം കൊണ്ട് രണ്ടരയിരട്ടി വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് പണിക്കര്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഏഴു ശതമാനം വര്‍ധനയാണുള്ളത്. ആകെ 3.70 കോടി യാത്രക്കാര്‍ വിമാനത്താവളത്തിലൂടെ കടന്നു പോയി.ദല്‍ഹി വിമാനത്താവലത്തില്‍ ജിഎംആറിന് 54 ശതമാനം പങ്കാളിത്തമാണുള്ളത്.

ലോക വ്യോമമേഖല കമ്പോളത്തില്‍ ഒമ്പതാം സ്ഥാനത്തുള്ള ഇന്ത്യ, 2020 ഓടെ മൂന്നാം സ്ഥാനത്തെത്തുമെന്ന് കണക്കാക്കപ്പെടുന്നു. 33.6 കോടി ആഭ്യന്തരയാത്രക്കാരെയും 4.1 കോടി രാജ്യാന്തര യാത്രക്കാരേയും ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരും.

1210 കോടി രൂപയാണ് സര്‍ക്കാര്‍ വിമാനത്താവളങ്ങളുടെ വികസനത്തിനു വേണ്ടി മാറ്റിവച്ചിരിക്കുന്നത്. ഇത്രയും തുക സ്വകാര്യ മേഖലയും നിക്ഷേപിക്കും. 20 വര്‍ഷത്തിനകം 20,500 കോടി രൂപ വില വരുന്ന 1,600 ഓളം ബോയിംഗ് വിമാനങ്ങള്‍ ഇന്ത്യയിലെത്തുമെന്നും പണിക്കര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.