1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2017

സ്വന്തം ലേഖകന്‍: ചൈനയില്‍ പത്തു പേരെ പൊതുജന മധ്യത്തില്‍ പരസ്യമായി തൂക്കിക്കൊന്നു. മയക്ക്മരുന്ന്,കൊലപാതക കേസുകളില്‍ പ്രതികളായ പത്ത് പേരെയാണ് ലുഫങ്ങിലുള്ള ഒരു മൈതാനത്ത് സര്‍ക്കാര്‍ തൂക്കിലേറ്റിയത്. മരിച്ചവരില്‍ ഏഴ് പേരും മയക്ക്മരുന്ന് കേസില്‍ ജയിലിലായവരാണ്. കൊലക്കുറ്റത്തിനും കവര്‍ച്ചക്കും പിടിയിലായവരായിരുന്നു മറ്റുള്ളവര്‍.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഔദ്യോഗിക നോട്ടീസിലൂടെയാണ് തൂക്കിലേറ്റല്‍ ചടങ്ങിലേക്ക് ജനങ്ങളെ അധികൃതര്‍ ക്ഷണിച്ചത്. സൈറണ്‍ മുഴക്കിയെത്തിയ പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ കുറ്റവാളികളെ ഗ്രൗണ്ടിലെത്തിക്കുകയായിരുന്നു. സ്‌കൂള്‍ യൂണിഫോമണിഞ്ഞ കുട്ടികളടക്കം 1000 ത്തോളം കാഴ്ചക്കാരെ സാക്ഷി നിര്‍ത്തി നാല് വീതം പോലീസുകാരുടെ അകമ്പടിയോടെയാണ് ഓരോരുത്തരെയായി ഗ്രൗണ്ടില്‍ സജ്ജീകരിച്ച തൂക്ക് മരത്തിനടുത്തേക്ക് കൊണ്ടുവന്നത്.

പുക വലിച്ചും ഭക്ഷണം കഴിച്ചുമൊക്കെ ജനങ്ങള്‍ തൂക്കി കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ആസ്വദിക്കുന്നതാണ് ചൈനീസ് മാധ്യമങ്ങള്‍ പുറത്ത് വിട്ട ചിത്രങ്ങളിലൂടെ കാണാനാവുക. കഴിഞ്ഞ വര്‍ഷം 2000 ഓളം പേരെ രാജ്യത്ത് വധശിക്ഷക്ക് വിധിച്ചിരുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും, അഴിമതിക്കും മയക്ക്മരുന്ന് ഉപയോഗത്തിനുമൊക്കെ വധശിക്ഷ വിധിക്കുകയാണ് ചൈനീസ് കോടതികളുടെ രീതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.