1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2021

സ്വന്തം ലേഖകൻ: പൊതുസ്ഥലങ്ങളിൽ ലഭ്യമാകുന്ന സൗജന്യ വൈഫൈ കരുതലോടെ ഉപയോഗിക്കണമെന്ന് അബുദാബി ഡിജിറ്റൽ അതോറിറ്റിയുടെ മുന്നറിയിപ്പ്. സൈബർ തട്ടിപ്പുകാരുടെ വലയിൽ വീഴാതിരിക്കാൻ ശ്രദ്ധ വേണം. പൊതുസ്ഥലങ്ങളിൽ സ്വന്തം ഡേറ്റ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്തുന്നതാകും സുരക്ഷിതം.

വിപിഎൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കണം.എയർപോർട്ട്, ഷോപ്പിങ് മാൾ, റസ്റ്ററന്റ്, ജിംനേഷ്യം, ഹോട്ടൽ, കോഫിഷോപ്പ്, ലൈബ്രറി, പബ്ലിക് ട്രാൻസ്പോർട്ട് തുടങ്ങി പൊതുസ്ഥലങ്ങളിൽ ലഭ്യമാകുന്ന വൈഫൈ ഒരേസമയം ആയിരങ്ങളാണ് ഉപയോഗിക്കുന്നത്. അതിനാൽ അപകട സാധ്യതയും കൂടുതലാണ്.

യൂസർ നെയിമും പാസ് വേർഡും ഉള്ള പൊതു വൈഫൈ സേവനവും പൂർണ സുരക്ഷിതമാണെന്നു കരുതരുതെന്ന് സൈബർ സുരക്ഷാ വിദഗ്ധർ പറഞ്ഞു. രഹസ്യ കോഡുകളില്ലാത്ത വൈഫൈ ശൃംഖലകളിലെത്തുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ ഉപയോഗിച്ച് അവരറിയാതെ ഇടപാട് നടത്താൻ സൈബർ കുറ്റവാളികൾക്കാകും.

ഇത്തരം ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ സുരക്ഷിതത്വം സ്വയം ഉറപ്പാക്കണം. പൊതു വൈഫൈ ഉപയോഗിക്കുമ്പോൾ അപരിചിത ഇമെയിലും എസ്എംഎസ് സന്ദേശങ്ങളും തുറക്കരുതെന്നും അഭ്യർഥിച്ചു. മൊബൈലിലെയും ലാപ്ടോപ്പിലെയും സോഫ്റ്റ് വെയറുകൾ യഥാസമയം അപ്ഡേറ്റ് ചെയ്യണമെന്നും ആന്റിവൈറസ് സോഫ്റ്റ് വെയർ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ഡിജിറ്റൽ അതോറിറ്റി അധികൃതർ കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.