1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2019

സ്വന്തം ലേഖകന്‍: ‘പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് മോദിയ്ക്ക് അറിയാമായിരുന്നു; രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സൈനികരെ കുരുതി കൊടുത്തു,’ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മമതാ ബാനര്‍ജി. പുല്‍വാമ ഭീകരാക്രമണത്തില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി മോദിയ്‌ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. ഭീകരാക്രമണത്തിന് മുമ്പ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്നും എന്നാല്‍ തെരഞ്ഞെടുപ്പില് രാഷ്ട്രീയം കളിക്കാന്‍ വേണ്ടി സൈനികരെ മരണത്തിലേക്ക് തള്ളി വിടുകയായിരുന്നു എന്നുമാണ് മമതയുടെ ആരോപണം.

കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിശാല കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു തൃണമൂല്‍ നേതാവ്. ‘ഭീകരാക്രമണം നടക്കുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? ഒരു ആക്രമണം എപ്പോള്‍ വേണമെങ്കിലും നടക്കാമെന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നു. സര്‍ക്കാരിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നിട്ടെന്തുകൊണ്ട് ജവാന്മാരെ ആകാശ മാര്‍ഗ്ഗം കൊണ്ടു പോയില്ല. എന്തുകൊണ്ട് റോഡുകളില്‍ കൃത്യമായി പരിശോധന നടത്തിയില്ല? തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം കളിയ്ക്കുന്നതിന് വേണ്ടി ജവാന്മാരെ മരണത്തിലേക്ക് നിങ്ങള്‍ തള്ളിവിടുകയായിരുന്നു,’ മമത പറഞ്ഞു.

‘ചിലര്‍ക്ക് ചിലരെയെങ്കിലും കുറച്ചു കാലത്തേക്ക് പറ്റിക്കാന്‍ സാധിച്ചേക്കാം. പക്ഷെ എല്ലാ കാലവും ഇത് നടക്കില്ല,’ മമത പറഞ്ഞു. മോദി രാജ്യത്ത് യുദ്ധ ഭീതി പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു. കൈകളില്‍ നിരപരാധികളുടെ രക്തം പുരണ്ട രണ്ട് സഹോദരന്മാരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്നും മമത തുറന്നടിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ ചോദ്യം ചെയ്താല്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ സത്യം പുറത്തു വരുമെന്ന് എം.എന്‍.എസ് നേതാവ് രാജ് താക്കറെ നേരത്തെ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.