1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2021

സ്വന്തം ലേഖകൻ: ഖത്തർ എയർവേയ്‌സിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള വ്യാജ ഇ–മെയിലുകളിലും പരസ്യങ്ങളിലും ജാഗ്രത പുലർത്തണമെന്ന് ഖത്തർ എയർവേയ്‌സ് അധികൃതർ. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന തൊഴിൽ ഏജൻസികളും വ്യാജ ഡൊമെയ്‌നുകളിൽ നിന്നുള്ള ഇ–മെയിലുകൾ വഴിയും ഉദ്യോഗാർഥികളുടെ വ്യക്തിഗത വിവരങ്ങൾ തേടുകയും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്.

ഖത്തർ എയർവേയ്‌സിന്റെ തൊഴിൽ സംബന്ധിച്ചുള്ള എല്ലാ ഇ–മെയിലുകളും qatarairways.com.qa അല്ലെങ്കിൽ qatarairways.com എന്നിവ മുഖേന മാത്രമേ ലഭിക്കുകയുള്ളു. ഖത്തർ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെയുമാണ് തൊഴിലവസരങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ പ്രസിദ്ധീകരിക്കുന്നതും.

റിക്രുട്ട്‌മെന്റ് നടപടികൾക്കായി ഉദ്യോഗാർഥികളുടെ പക്കൽ നിന്നു ഖത്തർ എയർവേയ്‌സ് പണം ഈടാക്കുകയില്ലെന്നും കമ്പനി വ്യക്തമാക്കി. തൊഴിലവസരങ്ങൾ സംബന്ധിച്ച വ്യാജ ഇ–മെയിലുകളും മറ്റും ലഭിക്കുന്നവർ reportfraud@qatarairways.com.qa എന്ന ഇ–മെയിലിലൂടെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.