സ്വന്തം ലേഖകൻ: സെൻസസ് വിവരങ്ങൾ കൈമാറുന്നതിന് പൊതുജനങ്ങൾക്കായി ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റി (പി.എസ്.എ) പ്രത്യേക സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ പുറത്തിറക്കി. ആപ് ഉപയോഗിച്ച് ജനങ്ങൾക്ക് ഓൺലൈനായി സെൻസസ് വിവരങ്ങൾ അതോറിറ്റിക്ക് കൈമാറാനാകും. ‘ഖത്തർ സ്റ്റാറ്റിസ്റ്റിക്സ് ആപ്’ (Qatar Statistics’app) എന്ന പുതിയ ആപ് ആൻഡ്രോയ്ഡ്, ഐ.ഒ.എസ് ഓപറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കും. പി.എസ്.എ പ്രസിഡൻറ് ഡോ. സാലിഹ് ബിൻ മുഹമ്മദ് അൽ നബ്തിയാണ് ആപ് പ്രകാശനം െചയ്തത്.
ഖത്തർ സെൻസസ് 2020നായുള്ള എല്ലാ വിവരങ്ങളും എളുപ്പത്തിൽ ജനങ്ങൾക്ക് നൽകാനായുള്ള നേരിട്ടുള്ള ലിങ്കാണ് ആപ്പിൽ ഉള്ളത്. സുരക്ഷിതമായും വേഗത്തിലും ഇതിലൂടെ വിവരങ്ങൾ നൽകാനാകും. വീടുകളിലും താമസസ്ഥലങ്ങളിലും ഉദ്യോഗസ്ഥർ എത്തി വിവരങ്ങൾ ശേഖരിക്കുന്നത് കാത്തിരിക്കാതെ തന്നെ ആപ്പിലൂടെ വിവരങ്ങൾ നൽകാനാകും.
അറബിയിലും ഇംഗ്ലീഷിലുമായി ആപ് ലഭ്യമാണ്. പി.എസ്.എയുടെ വെബ്സൈറ്റുമായി നേരിട്ട് ആപ് ബന്ധിപ്പിച്ചിരിക്കുന്നു. സുരക്ഷിതവും ഉപഭോക്തൃസൗഹൃദപരവുമാണ് ആപ്.
കോവിഡ് മൂലം നിർത്തിവെച്ചിരുന്ന പൊതുസെൻസസിെൻറ അവസാനഘട്ടത്തിെൻറ ഫീൽഡ് സർവേയാണ് ഈയടുത്ത് പുനരാംരംഭിച്ചത്. ഡിസംബർ 13ന് തുടങ്ങി 2021 ജനുവരി മധ്യത്തിൽ വരെയാണ് ഫീൽഡ് സർേവ നടക്കുക. രണ്ടായിരത്തിലധകം ഉദ്യോഗസ്ഥരാണ് ഈ ഘട്ടത്തിൽ വീടുകളിലും താമസസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുക. കുടുംബങ്ങൾ, വ്യക്തികൾ എന്നിവരിൽനിന്നാണ് വിവരങ്ങൾ തേടുക.
തങ്ങളുടെ കുടുംബങ്ങളുെട വിവരങ്ങൾ ൈകമാറുന്നതിന് കുടുംബനാഥന് മൂന്ന് രീതികളാണ് ഉദ്യോഗസ്ഥർ അനുവദിക്കുക. ഒന്നുകിൽ ഉദ്യോഗസ്ഥനുമായി നേരിട്ട് സംസാരിച്ച് വിവരങ്ങൾ നൽകാനാകും. അല്ലെങ്കിൽ ഫീൽഡ് സന്ദർശനേത്താടനുബന്ധിച്ച് കവറിനുള്ളിൽ പ്രത്യേക ഫോറങ്ങൾ കുടുംബനാഥന്മാർക്ക് നൽകും. ഈ ഫോറം പൂരിപ്പിച്ച് നൽകിയും സെൻസസിൽ വിവരങ്ങൾ നൽകാം. സെൻസസിെൻറ അടുത്ത ഘട്ടത്തിൽ ഉദ്യോഗസ്ഥർക്ക് ഈ ഫോറം ൈകമാറുകയാണ് വേണ്ടത്. ഇതുമല്ലെങ്കിൽ അതോറിറ്റിയുടെ വെബ്സൈറ്റിലൂടെ ഇലക്ട്രോണിക് ഫോറം പൂരിപ്പിച്ച് കുടുംബനാഥന്മാർക്ക് ഓൺലൈനിലൂടെയും വിവരങ്ങൾ ൈകമാറാനാകും.
കോവിഡ് മൂലമാണ് പൊതുസെൻസസിെൻറ അവസാനഘട്ടം നിർത്തിവെച്ചിരുന്നത്. ഇത് ഡിസംബർ ഒന്നുമുതലാണ് പുനരാരംഭിച്ചത്. www.psa.gov.qa/census2020.aspx എന്ന അതോറിറ്റിയുടെ വെബ്സൈറ്റിലൂടെയാണ് അന്ന് സെൻസസ് തുടങ്ങിയത്. വെബ്സൈറ്റിലൂടെയുള്ള സെൻസസ് ഡിസംബർ ഒന്നുമുതൽ 2021 ജനുവരി ഏഴ്വരെയാണ് തുടരുക.
ആ ഘട്ടത്തിൽ ഫീൽഡ് സന്ദർശനം ഉണ്ടായിരുന്നില്ല. എന്നാൽ, ഡിസംബർ 13 മുതൽ ഫീൽഡ് സന്ദർശനം കൂടി നടക്കുകയാണ്. കുടുംബങ്ങൾക്കും വ്യക്തികൾക്കും ആസൂത്രണ സ്ഥിതിവിവര കണക്ക് അതോറിറ്റി ഇലക്ട്രോണിക് ഫോറങ്ങൾ വെബ്സൈറ്റ് വഴി ലഭ്യമാക്കിയാണ് ഇലക്ട്രോണിക് വിവരശേഖരണം നടത്തുന്നത്. കോവിഡിെൻറ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയത്തിെൻറ അനുമതി വാങ്ങിയാണ് അതോറിറ്റി സെൻസസ് പ്രക്രിയ നടത്തുന്നത്.
എല്ലാവിധ കോവിഡ് പ്രതിരോധ നടപടികളും പാലിച്ചാണ് സെൻസസ് നടക്കുന്നത്. ജനങ്ങൾ, വീടുകൾ, സൗകര്യങ്ങൾ, കുടുംബങ്ങളുടെ എണ്ണം, കുടുംബത്തിലുള്ളവരുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് ഉദ്യോഗസ്ഥർ ശേഖരിക്കുക. ഓൺലൈനിലൂടെ വിവരങ്ങൾ നൽകാനാകാത്തവർക്കായാണ് ഉദ്യോഗസ്ഥർ നേരി ട്ടെത്തി വിവരങ്ങൾ ശേഖരിക്കുക.
നിരവധി സർക്കാർ സംവിധാനങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത വിവിധ വിവരങ്ങളാണ് സെൻസസ് വഴി ശേഖരിക്കുന്നത്. 1986, 1997, 2004, 2010, 2015 എന്നീ വർഷങ്ങളിലാണ് ഖത്തറിൽ പ്രധാന സെൻസസുകൾ മുമ്പ് നടന്നത്. എല്ലാതരം വികസനപദ്ധതികള്‍ക്കും പിന്തുണയേകുന്നതില്‍ സെന്‍സസ് വലിയ പങ്കുവഹിക്കുന്നുണ്ട്. കുടുംബങ്ങള്‍ക്ക് അടിസ്ഥാന സേവനങ്ങളുടെ ലഭ്യത വിലയിരുത്തല്‍, സേവനങ്ങള്‍ ആവശ്യമുള്ള മേഖലകള്‍ തിരിച്ചറിയല്‍, പദ്ധതികളുടെ മുന്‍ഗണനകള്‍ നിശ്ചയിക്കല്‍ എന്നിവക്കെല്ലാം സെന്‍സസ് വിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
തൊഴില്‍ശക്തിയുടെ വലിുപ്പവും അതിെൻറ സ്വഭാവ സവിശേഷതകളും സംബന്ധിച്ച വിവരങ്ങളുടെ സുപ്രധാന സ്രോതസ്സായും സെന്‍സസിനെ കണക്കാക്കുന്നു. ഓരോ അഞ്ചുവര്‍ഷമോ പത്തുവര്ഷമോ കൂടുമ്പോഴാണ് സെന്‍സസ് എടുക്കുന്നത്. സ്കൂളുകള്‍, ആശുപത്രികള്‍, പൊലീസ് വകുപ്പുകള്‍ ഉൾപ്പെടെ വിവിധ സേവനങ്ങളുടെ വിതരണം ഉൾപ്പെടെ വികസന പ്രക്രിയകള്‍ക്ക് സെന്‍സസ് വിവരങ്ങള്‍ സുപ്രധാനമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല