1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2020

സ്വന്തം ലേഖകൻ: പ്രഫഷന്‍ മാറ്റത്തിനുള്ള അപേക്ഷകളും ബിസിനസ് ലൈസന്‍സ് സേവനങ്ങളും ഞായറാഴ്ച മുതല്‍ ഓണ്‍ ലൈന്‍ വഴി മാത്രമെന്ന് ഖത്തര്‍ ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയം. സര്‍ക്കാര്‍ ഏകീകൃത സേവന കേന്ദ്രങ്ങളില്‍ ഈ മാസം 23 മുതല്‍ ഈ രണ്ട് സേവനങ്ങളുടെ ലഭ്യതയും റദ്ദാക്കും.

പകരം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ലഭിക്കും. അടുത്തിടെ മന്ത്രാലയം ആരംഭിച്ച 2 പുതിയ ഓണ്‍ലൈന്‍ സേവനങ്ങളില്‍ ഒന്നാണ് പ്രഫഷന്‍ മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കല്‍.

രണ്ടാമത്തേത് ബന്ധുക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന ഖത്തര്‍ ഐഡിയുള്ളവര്‍ക്ക് ജോലിക്കായുള്ള വര്‍ക്ക് പെര്‍മിറ്റിനുള്ള അപേക്ഷയാണ്. പുതിയ വര്‍ക്ക് പെര്‍മിറ്റ് എടുക്കല്‍, പഴയത് പുതുക്കല്‍, റദ്ദാക്കല്‍, നഷ്ടപ്പെട്ടതിന് പകരം പുതിയതിന് അപേക്ഷ എന്നിവയെല്ലാം ഓണ്‍ലൈന്‍ വഴി സാധ്യമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.