1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2021
West Bengal. Feb 03 (ANI): A health worker shows COVID 19 vaccine Covaxin at R. G. Kar Medical College and hospital during COVID 19 vaccine run, in Kolkata on Wednesday. (ANI Photo)

സ്വന്തം ലേഖകൻ: ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്‌സീന്‍ എടുത്തവര്‍ക്കും ഇനി ഖത്തറില്‍ പ്രവേശിക്കാം. ഭാരത് ബയോടെക്‌നോളജിയുടെ കോവാക്‌സീന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. നടപടി പ്രാബല്യത്തില്‍ വന്നു. വ്യവസ്ഥകള്‍ക്ക് വിധേയമായി കോവാക്‌സിന് അംഗീകാരം നല്‍കിയതായി മന്ത്രാലയം അറിയിച്ചു.

ഇതോടെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഖത്തര്‍ അംഗീകരിച്ച വാക്‌സീനുകളുടെ എണ്ണം നാലായി. സിനോഫാം, സിനോവാക്, സപുട്‌നിക് വി എന്നിവയാണ് അംഗീകാരം ലഭിച്ച മറ്റ് വാക്‌സീനുകള്‍. കോവാക്‌സീന്‍, സിനോഫാം, സിനോവാക്, സ്പുടനിക് വി എന്നീ വാക്‌സീനുകള്‍ രണ്ടു ഡോസും പൂര്‍ത്തിയാക്കിയവര്‍ക്കാണ് പ്രവേശനം അനുവദിക്കുക.

രണ്ടാമത്തെ ഡോസെടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ഖത്തറിലേയ്ക്കു പുറപ്പെടും മുന്‍പ് സെറോളജി ആന്റിബോഡി പരിശോധന നടത്തി പോസിറ്റീവായതിന്റെ റിപ്പോര്‍ട്ടും കൈവശമുണ്ടാകണം. യാത്രയ്ക്ക് മുന്‍പ് പരിശോധന നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഖത്തറിലെത്തി ഏഴു ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.