1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2021

സ്വന്തം ലേഖകൻ: അപോയ്ൻമെന്റ് ലഭിച്ചവർക്ക് മാത്രമേ കോവിഡ് വാക്‌സീൻ ബൂസ്റ്റർ ഡോസ് നൽകുകയുള്ളുവെന്ന് അധികൃതർ. കോവിഡ് വാക്‌സീൻ രണ്ടാമത്തെ ഡോസെടുത്ത് 8 മാസത്തിൽ അധികമായവരിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞ നിശ്ചിത വിഭാഗം ആളുകൾക്ക് മാത്രമാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.

ബൂസ്റ്റർ ഡോസിന് അർഹമായവരെ ഹെൽത്ത് സെന്റർ അധികൃതർ നേരിട്ട് ബന്ധപ്പെടുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷൻ മേധാവി ഡോ.സോഹ അൽ ബയാത് വ്യക്തമാക്കി. അനുമതിയില്ലാതെ എത്തുന്നവർക്ക് വാക്‌സീൻ നൽകില്ല.

നിലവിൽ വാക്‌സീൻ രണ്ടാമത്തെ ഡോസെടുത്ത് 8 മാസത്തിൽ കൂടുതലായ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, രോഗികളുമായി നേരിട്ട് ഇടപെഴകുന്ന മുൻനിര ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് നിലവിൽ ബൂസ്റ്റർ ഡോസിന് അർഹത. കോവിഡ് വാക്‌സീനും പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പും ഒരേ സമയം തന്നെ എടുക്കുന്നതിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും ഡോ.സോഹ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.