1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2021

സ്വന്തം ലേഖകൻ: കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​െൻറ മു​ൻ​നി​ര പോ​രാ​ളി​ക​ളാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പ്ര​ത്യേ​ക അം​ഗീ​കാ​രം. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ​ക്ക്​ ഇ​നി പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കു​ന്നു. ഖ​ത്ത​റി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രാ​യ ഡോ​ക്​​ട​ർ​മാ​ർ, ന​ഴ്​​സു​കാ​ർ, ലാ​ബ്​ ടെ​ക്​​നീ​ഷ്യ​ൻ​മാ​ർ, ആം​ബു​ല​ൻ​സ്​ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഇ​നി​മു​ത​ൽ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​ക്ക്​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ പ്ര​ത്യേ​ക ഓ​ൺ​ലൈ​ൻ സൗ​ക​ര്യ​മാ​ണ്​ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു മാ​ത്ര​മാ​യാ​ണ്​ ഈ ​ഓ​ൺ​ലൈ​ൻ അ​പ്പോ​യി​ൻ​റ്​​മെൻറ്​ സം​വി​ധാ​നം. ഇ​തി​ലൂ​ടെ വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കാ​യി അ​പേ​ക്ഷി​ക്കാ​നും അ​പ്പോ​യി​ൻ​റ്​​മെൻറ്​ നേ​ടാ​നും ക​ഴി​യും. https://www.indianembassyqatar.gov.in/apptmnt_healthcare എ​ന്ന​താ​ണ്​ ഇ​തി​നു​ള്ള ലി​ങ്ക്. പാ​സ്​​പോ​ർ​ട്ട്, പൊ​ലീ​സ്​ ക്ലി​യ​റ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ (പി.​സി.​സി), അ​റ്റ​സ്​​റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഈ ​ലി​ങ്കി​ലൂ​ടെ അ​പ്പോ​യി​ൻ​റ്​​മെൻറ്​ നേ​ടാ​നാ​കും.

പാ​സ്​​പോ​ർ​ട്ട്​​ ന​മ്പ​ർ, ക്യു.​ഐ.​ഡി ന​മ്പ​ർ, പേ​ര്, ജ​ന​ന തീ​യ​തി, ഇ-​മെ​യി​ൽ, മൊ​ൈ​ബ​ൽ ന​മ്പ​ർ, ഡോ​ക്​​ട​ർ, ന​ഴ്​​സ്, പാ​രാ​മെ​ഡി​ക്ക​ൽ, ന​ഴ്​​സി​ങ്​ എ​യ്​​ഡ്, ലാ​ബ്​ ടെ​ക്​​നീ​ഷ്യ​ൻ, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ സ്​​റ്റാ​ഫ്​ എ​ന്നീ ഏ​ത്​ ത​സ്​​തി​ക​യി​ലാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​ത്, ജോ​ലി​സ്ഥ​ല​ത്തി​െൻറ വി​ലാ​സം, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​െൻറ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഏ​ത്​ ദി​വ​സ​വും സ​മ​യ​ത്തു​മാ​ണ്​ അ​പ്പോ​യി​ൻ​റ്​​മെൻറ്​ വേ​ണ്ട​ത്​​ എ​ന്നീ വി​വ​ര​ങ്ങ​ളാ​ണ്​ ഈ ​ലി​ങ്കി​ലു​ള്ള ഫോ​റ​ത്തി​ൽ ന​ൽ​കേ​ണ്ട​ത്.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ആ​ഗ്ര​ഹി​ക്കു​ന്ന തീ​യ​തി​ക്കും സ​മ​യ​ത്തും അ​പ്പോ​യി​ൻ​റ്​​മെൻറ്​ ല​ഭി​ക്കാ​ൻ മു​ൻ​ഗ​ണ​ന ല​ഭി​ക്കും എ​ന്ന​താ​ണ്​ ഈ ​സം​വി​ധാ​ന​ത്തി​െൻറ പ്ര​േ​ത്യ​ക​ത. ലി​ങ്കി​ൽ ക​യ​റി അ​പേ​ക്ഷ ന​ൽ​കി​യാ​ൽ വേ​ഗ​ത്തി​ൽ ത​ന്നെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി അ​പ്പോ​യി​ൻ​റ്​​മെൻറ്​ ഉ​റ​പ്പു​ന​ൽ​കു​ന്ന വി​വ​രം എം​ബ​സി​യി​ൽ​നി​ന്ന്​ അ​പേ​ക്ഷ​ക​ന്​ മെ​യി​ൽ ചെ​യ്യും.

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ക്കാ​രാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ എ​ല്ലാ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ക​യാ​ണെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി ട്വി​റ്റ​റി​ലൂ​െ​ട അ​റി​യി​ച്ചു. സ്വ​ന്തം സു​ര​ക്ഷ​ക്ക​പ്പു​റം ഖ​ത്ത​റി​ലു​ള്ള എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ​ക്കാ​യി രാ​പ്പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ അ​ക്ഷീ​ണ​രാ​യി പ്ര​യ​ത്​​നി​ക്കു​ക​യാ​ണ്​ കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത്​ ഇ​ന്ത്യ​ക്കാ​രാ​യ ന​ഴ്​​സു​മാ​ർ. ഇ​വ​ർ​ക്കു​ള്ള അ​ം​ഗീ​കാ​ര​മാ​ണ്​ പു​തി​യ സേ​വ​നം. തി​ര​ക്കു​പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​വ​ർ ജോ​ലി ചെ​യ്യു​ന്ന​ത്. അ​വ​രു​ടെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ്​ പ്ര​ത്യേ​ക അ​പ്പോ​യി​ൻ​റ്മെൻറ്​ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യ​തെ​ന്ന്​ എം​ബ​സി അ​റി​യി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.