1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2020

സ്വന്തം ലേഖകൻ: ഖത്തർ ദേശീയ ദിനം നാളെ; ആഘോഷ നിറവിൽ രാജ്യം. പതിവ് പ്രധാന വേദിയായ ദര്‍ബ് അല്‍ സായി ശാന്തമാണെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ ദേശീയ ദിന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തും പരസ്പരം ആശംസ അറിയിച്ചും സ്വദേശി, പ്രവാസി കൂട്ടായ്മകളും ദേശീയദിനത്തിന്റെ ആവേശത്തിലാണ്.

പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലൂടെ പൊതുജനങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ തത്സമയം പരിപാടികള്‍ കാണാൻ അവസരമൊരുക്കിയിട്ടുണ്ട്. മത്സരങ്ങളും സെമിനാറുകളും പൈതൃക പരിപാടികളുമായി സാംസ്‌കാരിക മന്ത്രാലയത്തിന്റെ ദോഹ 360 വെബ്‌സൈറ്റും സജീവമാണ്.

ദോഹ മെട്രോ യാത്രാ കാര്‍ഡ് ഇനി ഓണ്‍ലൈനായി തലാബത്തില്‍ നിന്നു വാങ്ങാം. ഖത്തര്‍ റെയിലും തലാബത്തുമായുള്ള പങ്കാളിത്തത്തിലാണ് പുതിയ സൗകര്യം. തലാബത്ത്-മാര്‍ട്ട് സ്റ്റോറിലൂടെ ഓണ്‍ലൈനായി മെട്രോ യാത്രാ കാര്‍ഡ് ഓര്‍ഡര്‍ ചെയ്താല്‍ 30 മിനിറ്റിനുള്ളില്‍ കാര്‍ഡ് കൈകളിലെത്തും.

ഖത്തര്‍ റെയിലിന്റെ വെബ്‌സൈറ്റിലൂടെ ഓരോ 20 റിയാലിന്റെ കാര്‍ഡ് ടോപ് അപ് ചെയ്യുമ്പോള്‍ ഒറ്റത്തവണ തലാബത്തിന്റെ സൗജന്യ ഡെലിവറി വൗച്ചറും ലഭിക്കും. തലാബത്ത് മാര്‍ട്ടിലൂടെ സമ്പര്‍ക്കരഹിത സേവനമാണ് ഖത്തര്‍ റെയില്‍ നല്‍കുന്നത്.

കാര്‍ഡ് ഓര്‍ഡര്‍ ചെയ്യാന്‍ തലാബത്ത് ആപ് ഡൗണ്‍ലോഡ് ചെയ്ത ശേഷംതലാബത്ത് മാര്‍ട്ടിലൂടെ മെട്രോ സ്റ്റാന്‍ഡേര്‍ഡ് യാത്രാ കാര്‍ഡ് ഓര്‍ഡര്‍ ചെയ്യാം. ഡെലിവറി നിരക്കുള്‍പ്പെടെ 30 റിയാല്‍ ആണ് നല്‍കേണ്ടത്. 20 റിയാല്‍ കാര്‍ഡിന്റെ നിരക്കാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.