1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2021

സ്വന്തം ലേഖകൻ: കോവിഡ്19 ക്വാറൻ്റീൻ നിർബന്ധമല്ലാത്ത രാജ്യങ്ങളുടെ പട്ടിക അബുദാബി സാംസ്കാരിക–വിനോദ സഞ്ചാര വിഭാഗം (ഡിസിടി അബുദാബി) പ്രഖ്യാപിച്ചു. ഇന്ത്യ പക്ഷേ, ‘ഗ്രീൻ ലിസ്റ്റി’ല്‍ ഇടം പിടിച്ചിട്ടില്ല.

ഒാസ്ട്രേലിയ, ഭൂട്ടാൻ, ബ്രൂണെ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ് ലാൻഡ്, ഇസ്രായേൽ, മൗറീഷ്യസ്, ന്യൂസിലാൻഡ്, സൗദി അറേബ്യ, സിംഗപ്പൂർ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണു പട്ടികയിൽ ഇടം കണ്ടത്. ഇൗ രാജ്യങ്ങളിൽ നിന്നു വരുന്ന യാത്രക്കാർ അബുദാബിയിൽ ക്വാറൻ്റീനിൽ കഴിയേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.

എന്നാൽ, അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്കു വിധേയരായി ഫലം നെഗറ്റീവാകണം. രാജ്യം, മേഖല തുടങ്ങിയവയുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണു പതിവായി ഗ്രീൻലിസ്റ്റ് പട്ടിക തയാറാക്കുന്നത്. യുഎഇ സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ കർശനമായും പരിഗണിച്ചാണിത്. കൂടുതൽ വിവരങ്ങൾ https://visitabudhabi.ae/en എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അതിനിടെ ഐ.​സി.​എ​യു​ടെ അ​നു​മ​തി​യി​ൽ ഗ്രീ​ൻ സി​ഗ്​​ന​ൽ ല​ഭി​ച്ചി​ട്ടും ​ഇ​ന്ത്യ​യി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ വി​മാ​ന​യാ​ത്ര മു​ട​ങ്ങു​ന്നതായി പരാതി. നാ​ലു ദി​വ​സ​ത്തി​നി​ടെ നൂ​റോ​ളം പേ​രെ​യാ​ണ്​ കേ​ര​ള​ത്തി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന്​ മ​ട​ക്കി അ​യ​ച്ച​ത്. നേ​ര​േ​ത്ത ഗ്രീ​ൻ സി​ഗ്​​ന​ൽ ല​ഭി​ച്ച പ​ല​രും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി പ​രി​ശോ​ധി​ക്കു​േ​മ്പാ​ൾ റെ​ഡ്​ സി​ഗ്​​ന​ലാ​ണ്​ കാ​ണി​ക്കു​ന്ന​ത്. എ​ന്താ​ണ്​ കാ​ര​ണ​മെ​ന്ന്​ വ്യ​ക്ത​മ​ല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.