1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2019

സ്വന്തം ലേഖകന്‍: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മിനിമം വരുമാനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കാന്‍ ഇന്ന് കേരളത്തില്‍. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം. രാജ്യത്തെ പട്ടിണി ഇല്ലാതാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. തൊഴിലുറപ്പ് മാതൃകയില്‍ പദ്ധതി നടപ്പിലാക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ചത്തീസ്ഡഗിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

ഒരു ചരിത്ര തീരുമാനം എടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എല്ലാ ഇന്ത്യക്കാര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കും. രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കി പട്ടിണി മാറ്റുകയാണ് ലക്ഷ്യം. രാജ്യത്തെ പട്ടിണി, ദരിദ്ര രഹിതമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവര്‍ക്ക് ഒരു നിശ്ചിത തുക ബാങ്ക് അക്കൗണ്ട് വഴി എത്തിക്കാനാണ് പദ്ധതി. ഇതുവരെ മറ്റൊരു രാജ്യത്തിലും സമാന രീതിയിലുള്ള പദ്ധതി നടപ്പിലാക്കി വിജയിപ്പിച്ചിട്ടില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കൊച്ചിയില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രാഹുലിന്റെ വരവോടെ വേഗത്തിലാകുമെന്നാണ് കെ.പി.സി.സി വിലയിരുത്തല്‍.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി അന്തരിച്ച എം.ഐ.ഷാനവാസ് എം.പിയുടെ വീട് സന്ദര്‍ശിയ്ക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് മറന്‍ഡ്രൈവിലെ കോണ്‍ഗ്രസ് നേതൃ സംഗമത്തില്‍ പങ്കുടക്കും. മറൈന്‍ ഡ്രൈവിലെ സമ്മേളനത്തിന് ശേഷം ഗസ്റ്റ് ഹൗസില്‍ യു.ഡി.എഫ് നേതാക്കളെ ഒന്നിച്ച് കാണുന്ന രാഹുല്‍ അവരുമായി ഒരു മണിക്കൂറോളം ചെലവഴിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.