1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2018

സ്വന്തം ലേഖകന്‍: ഇന്ത്യ വിടും മുമ്പ് വിജയ് മല്യ മുതിര്‍ന്ന ബിജെപി നേതാക്കളെ കണ്ടു? ലണ്ടനില്‍ വിവാദ പ്രസ്താവനയുമായി രാഹുല്‍ ഗാന്ധി; വിദേശകാര്യ വകുപ്പ് ഭരിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും ആരോപണം. വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ രാജ്യം വിടും മുമ്പ് മുതിര്‍ന്ന ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലണ്ടനില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റുകളുമായുള്ള സെഷനിലാണ് രാഹുല്‍ ഈ ആരോപണം ഉന്നയിച്ചത്.

ഏതൊക്കെ നേതാക്കളെയാണ് മല്യ കണ്ടത് എന്ന് പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായതുമില്ല. രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. വായ്പയെടുത്ത് മുങ്ങിയ മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയവരോട് ഉദാര സമീപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിദേശ കാര്യ വകുപ്പില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അധീശത്വമാണെന്നും ലണ്ടനില്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു. വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് കാര്യപ്രാപ്തിയുള്ള സ്ത്രീയാണ്. പക്ഷേ അവര്‍ക്ക് അധികാരം കിട്ടിയാലല്ലെ എന്തെങ്കിലും ചെയ്യാന്‍ കഴിയൂവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.