1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2016

സ്വന്തം ലേഖകന്‍: റയില്‍വേ ടിക്കറ്റ് റദ്ദാക്കണോ? ഇനി ഒരു ഫോണ്‍ കോള്‍ മതി. ഏപ്രില്‍ മുതല്‍ റെയില്‍വേ ടിക്കറ്റ് റദ്ദാക്കാന്‍ റയില്‍വേ സേവന ടോള്‍ ഫ്രീ 139 ല്‍ വിളിച്ച ശേഷം റദ്ദാക്കേണ്ട കണ്‍ഫേം ടിക്കറ്റിനെ കുറിച്ച് വിവരം നല്‍കിയാല്‍ മതി.

ഇപ്രകാരം വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ വണ്‍ ടൈം പാസ്വേര്‍ഡ് (ഒ.ടി.പി) ലഭിക്കും. അതേ ദിവസം കൗണ്ടറിലത്തെി ഒ.ടി.പി നമ്പര്‍ നല്‍കിയാല്‍ തുക തിരിച്ചു ലഭിക്കുകയും ചെയ്യും. റെയില്‍വേ അനുവദിക്കുന്ന സമയത്തിനകം എത്താന്‍ കഴിയാത്തതു മൂലം പണം നഷ്ടപ്പെടുന്നതായി പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം.

അത്യാവശ്യമുള്ളവര്‍ക്ക് മാത്രം കണ്‍ഫേം ടിക്കറ്റ് ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള ചാര്‍ജ് ഇരട്ടിയാക്കിയതായും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സോഫ്റ്റ് വെയര്‍ തയാറായിട്ടുണ്ടെന്നും ഏപ്രില്‍ രണ്ടാം വാരം മുതല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും റയില്‍വേ അറിയിച്ചു.

നേരിട്ട് കൗണ്ടറില്‍നിന്ന് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് മാത്രമാണ് ഫോണ്‍ കോള്‍ വഴി ടിക്കറ്റ് റദ്ദാക്കാന്‍ സാധിക്കുക. വെബ്‌സൈറ്റ് വഴി ബുക് ചെയ്യുന്നവര്‍ക്ക് അതുവഴി തന്നെ റദ്ദാക്കാന്‍ നിലവില്‍ സംവിധാനം ഉള്ളതിനാലാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.