1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2015

അമേരിക്കയിലെ ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജ. ഉത്തര്‍പ്രദേശുകാരിയായ രേണു ഖാതോറിനെയാണ് അമേരിക്കന്‍ വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ഹൂസ്റ്റണ്‍ സര്‍വകലാശാല ചാന്‍സലറും സര്‍വകലാശാല പ്രസിഡന്റുമായിരുന്നു ഖാതോര്‍. ജെയിംസ് എച്ച്. മുള്ളെന്‍ ജൂനിയര്‍ ഒഴിയുന്ന സ്ഥാനത്തേക്കാണ് ഖാതോര്‍ വരുന്നത്.

അമേരിക്കയിലെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ദേശീയ സമതിയാണ് വിദ്യാഭ്യാസ കൗണ്‍സില്‍. ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ആദ്യത്തെ വനിതാ ചാന്‍സലര്‍കൂടിയായ ഖാതോര്‍ കാന്‍പൂര്‍ സര്‍വകലാശാലയിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഡാളസിലെ ഫെഡറല്‍ റിസര്‍വ് ബാങ്ക് ഡയറക്ടര്‍മാരുടെ ബോര്‍ഡിന്റെ അധ്യക്ഷസ്ഥാനത്തേക്ക് കഴിഞ്ഞ വര്‍ഷം ഇവരുടെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നു. പുതിയ ചുമതലയെ ഏറെ അംഗീകാരത്തോടെയാണ് കാണുന്നതെന്ന് ഖാതോര്‍ പറഞ്ഞു.

ഇന്ത്യയുടെയും അമേരിക്കയുടെയും വിദ്യാഭ്യാസ ദൗത്യം ഒന്നാണെന്നും എന്നാല്‍, ദൗത്യം പൂര്‍ത്തിയാക്കാന്‍ രണ്ട് വ്യത്യസ്ത വഴികളാണ് സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തെ ഏറെ വിലകല്‍പിക്കുന്നതായും ഖാതോര്‍ വ്യക്തമാക്കി.

ചാന്‍സലറും സര്‍വകലാശാല പ്രസിഡന്റുമായിരുന്നു ഖാതോര്‍. ജെയിംസ് എച്ച്. മുള്ളെന്‍ ജൂനിയര്‍ ഒഴിയുന്ന സ്ഥാനത്തേക്കാണ് ഖാതോര്‍ വരുന്നത്. അമേരിക്കയിലെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ദേശീയ സമതിയാണ് വിദ്യാഭ്യാസ കൗണ്‍സില്‍. ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ആദ്യത്തെ വനിതാ ചാന്‍സലര്‍കൂടിയായ ഖാതോര്‍ കാന്‍പൂര്‍ സര്‍വകലാശാലയിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഡാളസിലെ ഫെഡറല്‍ റിസര്‍വ് ബാങ്ക് ഡയറക്ടര്‍മാരുടെ ബോര്‍ഡിന്റെ അധ്യക്ഷസ്ഥാനത്തേക്ക് കഴിഞ്ഞ വര്‍ഷം ഇവരുടെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നു. പുതിയ ചുമതലയെ ഏറെ അംഗീകാരത്തോടെയാണ് കാണുന്നതെന്ന് ഖാതോര്‍ പറഞ്ഞു. ഇന്ത്യയുടെയും അമേരിക്കയുടെയും വിദ്യാഭ്യാസ ദൗത്യം ഒന്നാണെന്നും എന്നാല്‍, ദൗത്യം പൂര്‍ത്തിയാക്കാന്‍ രണ്ട് വ്യത്യസ്ത വഴികളാണ് സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തെ ഏറെ വിലകല്‍പിക്കുന്നതായും ഖാതോര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.