1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2012

ബൈജു മാണി തടത്തില്‍

പോര്‍ട്‌സ്മൗത്ത്: സെന്റ്‌മേരീസ് കേരള കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റിന്യൂവല്‍ റിട്രീറ്റ് സെപ്തംബര്‍ 14, 15, 16 തീയതികളില്‍ പോര്‍ട്‌സ്മൗത്തില്‍ നടക്കും.അതിരമ്പുഴയിലെ charis Bhavan വൈദീകനും ആലുവയിലെ ഫ്രാന്‍സാലിയന്‍ മിഷന്‍ ഡയറക്ടറുമായ റവ. ഫാ. ഡിജോ കോയിക്കരയും ടീമും ധ്യാനം നയിക്കും.

ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍,

സെപ്തംബര്‍ 14 വെള്ളിയാഴ്ച 4.30 pm മുതല്‍ 9pm വരെ സെന്റ് പോള്‍സ് കാത്തലിക്ക് ചര്‍ച്ച് ALLAWAY AVENUE, PAULSGROVE PO6 4JD

സെപ്തംബര്‍ 15 ശനിയാഴ്ച 9pm മുതല്‍ 6 pm വരെ സെന്റ് ഫിലിപ്പ് ഹൊവാര്‍ഡ് ചര്‍ച്ച്, ബിഷപ്പ് ഫീല്‍ഡ് റോഡ്, ഫെയര്‍ഹാം PO14 1NA

സെപ്തംബര്‍ 16 ഞായറാഴ്ച 1.30pm മുതല്‍ 6.30pm വരെ സെന്റ് പോള്‍സ് ചര്‍ച്ച് ALLAWAY AVENUE, PAULSGROVE, PO6 4JD

കുട്ടികള്‍ക്കായി പ്രത്യേകം ഡ്രോയിംങ് സെഷനും വീഡിയോ സെഷനും ഉണ്ടായിരിക്കും. അതിനാല്‍ അതിനാവശ്യമായ സാധനങ്ങള്‍ കുട്ടികള്‍ക്കായി കരുതേണ്ടതാണ്.

ശനിയാഴ്ച വിശ്വാസികള്‍ക്ക് കുമ്പസാരിക്കുവാനും ആത്മീയശുശ്രൂഷയ്ക്കും സൗകര്യം ഒരുക്കുന്നതാണ്.

ദൈവചിന്തയില്‍ മുഴുകുവാനും ദൈവവിശ്വാസം ശക്തിപ്പെടുത്തുവാനുമായി എല്ലാ വിശ്വാസികളും ധ്യാനത്തിനായി എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ബൈജു മാണി തടത്തില്‍(സെക്രട്ടറി), എസ്എംകെസിസി പോര്‍ട്‌സ്മൗത്ത്,

ഫോണ്‍- 07897821258

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.