1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2012

കിഴക്കിന്റെ വലിയ മെത്രോപോലീത്ത എന്നറിയപ്പെട്ടിരുന്ന എബ്രഹാം മാര്‍ ക്ലിമസ് മെത്രോപോലീത്തയുടെ പത്താം ശ്രാദ്ധ പെരുനാള്‍ ശനിയാഴ്ച മാഞ്ചസ്റ്ററിലെ സെന്റ് ജോര്‍ജ്ജ് ക്‌നാനായ ചര്‍ച്ചില്‍ വച്ച് നടത്തുന്നു. ശനിയാഴ്ച രാവിലെ 11 ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ക്‌നാനായ സമുദായത്തിന്റെ വലിയ മെത്രോപോലീത്ത ആയ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് തിരുമേനി പ്രധാന കാര്‍മ്മികത്വം വഹിക്കും.

ക്‌നാനായ സമുദായത്തെ 50 വര്‍ഷം ഒത്തൊരുമയോട് നയിച്ച് ക്‌നാനായ സമുദായത്തിന്റെ ഉന്നമനത്തിനും അഭിവൃദ്ധിക്കും വേണ്ടി ജീവിച്ച് കാലം ചെയ്ത ആ പുണ്യ ശ്രേഷ്ടാചാര്യനു വേണ്ടിയുള്ള പ്രത്യേക ധൂപ പ്രാര്‍ത്ഥനകള്‍ ഏറ്റെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ സഭാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. സോജി കൊച്ചേത്ത് അറിയിച്ചു.

പള്ളിയുടെ വിലാസം:
St Hilda RC Church
66 Kenworthy Lane
Northenden
Manchester
M 22 4 EF

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.