1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2012

സഖറിയ പുത്തന്‍കുളം

സ്റ്റോക്ക്-ഓണ്‍-ട്രെന്‍ഡ്: റിച്ച്മൌണ്ട് കെയര്‍ ഗ്രൂപ്പിലെ കെയര്‍ ഹോമുകളില്‍ 2004-2006 കാലഘട്ടത്തില്‍ ജോലിയും ചെയ്തവരും ഇപ്പോള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന നഴ്സുമാരുടെ കുടുംബ സംഗമം ശനിയാഴ്ച നടക്കും.

രാവിലെ പത്തിന് സ്റ്റോക്ക്- ഓണ്‍-ട്രെന്‍ഡിലെn സെന്റ് ജോണ്‍സ് ഹാളില്‍ റിച്ച്മൌണ്ട് കെയര്‍ ഗ്രൂപ്പ് കമ്പനി മാനേജിങ് ഡയറക്ടര്‍ ഡേവിഡ് വിന്‍സന്റ് ഉദ്ഘാടനം ചെയ്യും. കേരള ബാഡ്മിന്റണ്‍ ക്ളബ് നേതൃത്വം നല്‍കുന്ന വിവിധതരം ആഘോഷങ്ങള്‍ കുടുംബ സംഗമത്തിന് മാറ്റ് കൂട്ടും. രാവിലെ 9.30 ന് റജിസ്ട്രേഷന്‍ തുടര്‍ന്ന് പൊതുസമ്മേളനം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, കായിക മത്സരങ്ങള്‍ എന്നിവയും ഗാനമേളയും കുടുംബ സംഗമത്തോടനുബന്ധിച്ച് ഉണ്ടായിരിക്കും.

വേദിയുടെ വിലാസം:

St John’s Hall
Strent Wale
ST4 7 NN

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റോബിന്‍: 07958546636
അജി: 07958768433
ജോമോന്‍ : 07903725387

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.