സ്വന്തം ലേഖകൻ: ബ്രിട്ടീഷ് ധനകാര്യ മന്ത്രിയായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജനായ റിഷി സുനക് മാർച്ച് 11ന് പ്രഥമ ബജറ്റ് അവതരിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് വൻ തുക ഉൾക്കൊള്ളിക്കുന്നതാകും ബജറ്റെന്നാണ് സൂചന. വടക്കൻ ഇംഗ്ലണ്ടിൽ ട്രഷറി വകുപ്പിന് പുതിയ ഹബും സ്ഥാപിക്കും.
ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകനായ റിഷി സുനക് ഫെബ്രുവരി ആദ്യം നടത്തിയ മന്ത്രിസഭ പുനഃസംഘടനയിലാണ് ധനമന്ത്രിയായി ചുമതലയേറ്റത്. ഇംഗ്ലണ്ടിെൻറ വടക്കൻ മേഖലയുടെ വികസനത്തിന് ബജറ്റിൽ മുൻതൂക്കം നൽകുമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി ബോറിസ് ജോൺസെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനമായിരുന്നു ഇത്.
ഇതോടൊപ്പം റിഷി സുനക് വടക്കൻ മേഖലയായ നോർത്ത്യോർക്ഷെയറിലെ റിച്ച്മണ്ടിൽ നിന്നാണ് പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ട്രഷറി വകുപ്പിന് പുതിയ ഹബിലേക്ക് 1500 ജീവനക്കാരിൽ നല്ലൊരു ശതമാനത്തെ മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. ഇതോടൊപ്പം നിരവധി പദ്ധതികളും ആലോചനയിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല