1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2019

സ്വന്തം ലേഖകന്‍: റിയാദ് നഗരം ഇനി ഗ്രീന്‍ സിറ്റി; നാല് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം; പ്രഖ്യാപനം മിഷന്‍ 2030 ന് കരുത്തുപകരാന്‍. ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ സിറ്റിയാകാനൊരുങ്ങുകയാണ് തലസ്ഥാന നഗരം. സൗദി തലസ്ഥാനമായ റിയാദ് നഗരത്തിന്റെ മുഖച്ഛായ മാറുന്നു.

സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗമാണ് നഗരത്തില്‍ നടപ്പിലാക്കുന്ന പുതിയ നാല് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്. കിംഗ് സാല്‍മാന്‍ പാര്‍ക്ക്, റിയാദ് ഗ്രീന്‍ പ്രോജക്ട്, സ്‌പോര്‍ട്‌സ് ട്രാക്ക്, ആര്‍ട്ട് പ്രോജക്ട് തുടങ്ങിയ പദ്ധതികളാണ് ആരംഭിക്കുന്നത്.

റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, റിക്രിയേഷണല്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ പദ്ധതി. മിഷന്‍ 2030 ന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.