1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2015

സ്വന്തം ലേഖകന്‍: റൊട്ടി പരത്തിയത് ശരിയാകാത്തതിന്റെ പേരില്‍ പാകിസ്താനില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി. റൊട്ടി ഉണ്ടാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലയില്‍ കലാശിക്കുകയായിരുന്നു എന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിക്കാന്‍ ഉണ്ടാക്കിയ റൊട്ടി വൃത്താകൃതിയില്‍ ആയില്ലെന്നു പറഞ്ഞാണ് മകളെ
സ്വന്തം അച്ഛന്‍ കൊലപ്പെടുത്തുന്നത്.

പാകിസ്താന്‍ അസീം പാര്‍ക്ക് മേഖലയിലെ കുടുംബത്തിലാണ് കൊല നടക്കുന്നത്. അച്ഛന്‍ മാത്രമല്ല, പെണ്‍കുട്ടിയുടെ സഹോദരനും കൊലയ്ക്കു പിന്നില്‍ ഉണ്ടായിരുന്നു. അച്ഛന്‍ ഖാലിദും സഹോദരന്‍ അബുവും ചേര്‍ന്ന് പതിമൂന്നുകാരിയെ ക്രൂരമായി മര്‍ദ്ദിക്കുകയാണ് ഉണ്ടായത്. പതിമൂന്നു വയസുകാരി അനീക്വയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

മര്‍ദ്ദനത്തില്‍ പെണ്‍കുട്ടി മരിക്കുകയും, അബദ്ധം പറ്റിയതറിഞ്ഞ പിതാവും മകനും ആരും അറിയാതെ മൃതദേഹം നശിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇരുവരും ചേര്‍ന്ന് അടുത്തുള്ള സെമിത്തേരിയില്‍ മൃതദേഹം വലിച്ചെറിഞ്ഞെന്നാണ് മേഖലാ എസ്.പി മുഹമ്മദ് നവീദ് വ്യക്തമാക്കി. മാത്രമല്ല അമ്മ കൊന്നുവെന്ന് പിന്നീട് വരുത്തി തീര്‍ക്കുകയാണ് ചെയ്തത്. സംശയം തോന്നിയ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.