1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2015

സ്വന്തം ലേഖകന്‍: രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക്, നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികള്‍ക്ക് സുവര്‍ണാവസരം. ഡോളര്‍ നിരക്ക് ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്.

ഒരു ദിര്‍ഹമിന് 17.57 രൂപയാണ് ഇന്നലെത്തെ യുഎഇ എക്‌സ്‌ചേഞ്ചുകളിലെ കൈമാറ്റ നിരക്ക്. ഇത് എക്കാലത്തെയും കുറഞ്ഞ വിനിമയ നിരക്കാണെന്ന് എക്‌സ്‌ചേഞ്ച് ജീവനക്കാര്‍ അഭിപ്രായപ്പെടുന്നു.

വിവിധ എക്‌സ്‌ചേഞ്ചുകളിലെ നിരക്കുകളില്‍ നേരിയ ഏറ്റക്കുറച്ചിലുണ്ടായി. വിനിമയ നിരക്ക് കൂടിയെങ്കിലും ശമ്പളം കിട്ടാന്‍ ഇനിയും ദിവസങ്ങള്‍ ഉള്ളതിനാല്‍ പ്രവാസികളില്‍ പലര്‍ക്കും അവസരം മുതലാക്കാനായില്ല.

ഇതോടൊപ്പം നാട്ടില്‍ വിലക്കയറ്റ സാധ്യത പലരെയും ആശങ്കപ്പെടുത്തുന്നു. അതേസമയം, പണം കൈവശമുള്ളവര്‍ വന്‍ തുക നാട്ടിലേക്കയച്ച് അവസരം മുതലാക്കുന്നുണ്ട്.

ബാങ്ക് ലോണ്‍ ഉള്‍പ്പെടെയുള്ള ബാധ്യതകള്‍ തീര്‍ക്കുന്നവര്‍ പരമാവധി പണം നാട്ടിലേക്കയയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. ലോണിന് അപേക്ഷിക്കുന്നവരുടെ എണ്ണവും കൂടിയതായാണു റിപ്പോര്‍ട്ട്. എത്ര ദിവസം ഈ നില തുടരുമെന്നത് വ്യക്തമല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.