1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2021

സ്വന്തം ലേഖകൻ: ഇന്ത്യയെ വിശ്വസ്ത പങ്കാളിയെന്ന് വിശേഷിപ്പിക്കുകയും അതെ സമയം പാകിസ്ഥാന് ആയുധങ്ങൾ നൽകാമെന്ന് ഉറപ്പു നൽകിയും റഷ്യയുടെ പുതിയ നീക്കം. റഷ്യയുടെ ഈ നീക്കം കരുതലോടെയാണ് ഇന്ത്യ കാണുന്നത്.

ഇന്ത്യയെ അപേക്ഷിച്ച് ചെറിയ ബന്ധം മാത്രമാണ് പാകിസ്ഥാനുമായി ഉള്ളത്. ഭീകരവാദത്തിനെതിരെ പൊരുതുക എന്നത് പൊതു ലക്ഷ്യമാണ് എന്നാണ് ഇതിനു റഷ്യ നൽകിയ മറുപടി. റഷ്യൻ മിഷൻ ഡപ്യൂട്ടി ചീഫ് റോമൻ ബബുഷ്കിൻ, റഷ്യൻ അംബാസഡർ നിക്കോളെ കുദഷേവ് എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇന്ത്യയെ വിശ്വസ്ത പങ്കാളിയെന്ന് വിശേഷിപ്പിച്ചത്.

അതേസമയം, ഇന്തോ–പസഫിക് നയത്തെ റഷ്യൻ അംബാസഡർ നിക്കോളെ കുദഷേവ് വിമർശിക്കുകയും ചെയ്തു. എന്നാൽ ഇരുരാജ്യങ്ങളും തമ്മിൽ ആശയക്കുഴപ്പമില്ലെന്നും റഷ്യ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.